Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅമേരിക്ക-ചൈന വ്യാപാര...

അമേരിക്ക-ചൈന വ്യാപാര യുദ്ധം; ഒാഹരി വിപണിയിൽ വൻ നഷ്​ടം

text_fields
bookmark_border
indian-share-market
cancel

മുംബൈ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ ഇന്ത്യൻ ഒാഹരി വിപണിയെ ബാധിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 409 പോയിൻറ്​ നഷ്​ടത്തോടെ 32,596ലാണ്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റിയും 116 പോയിൻറി​​​​െൻറ നഷ്​ടം രേഖപ്പെടുത്തി. 

അമേരിക്കൻ ഒാഹരി സൂചികയായ ഡൗജോൺസ്​ 2.9 ശതമാനം നഷ്​ടത്തോടെ 23,957 പോയിൻറിലാണ്​ വ്യാഴാഴ്​ച വ്യാപാരം അവസാനിപ്പിച്ചത്​. യു.എസിലെ എസ്​/പി സൂചികയും നഷ്​ടത്തിലാണ്​. 

ബൗദ്ധിക സ്വത്തവകാശ ചോരണം ആരോപിച്ച്​ ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ 5,000 കോടി ഡോളറി​​​​​െൻറ തീരുവ ചുമത്താൻ അമേരിക്കൻ തീരുമാനിച്ചിരുന്നു. ഇതിന്​ സമാനമായ രീതിയിൽ തിരിച്ചടി നൽകുമെന്ന്​ ചൈനയും പ്രതികരിച്ചിരുന്നു. ഇത്​ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്ക്​ നയിക്കുമെന്ന ആശങ്കകളുണ്ടായിരുന്നു. ഇതാണ്​ വിപണിയെ പ്രതികൂലമായി ബാധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftyNSEBSEmalayalam news
News Summary - Sensex plunges over 400 pts, Nifty below 10,000 on trade war fears-Business news
Next Story