Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒാഹരി വിപണിയിൽ വീണ്ടും...

ഒാഹരി വിപണിയിൽ വീണ്ടും വൻ തകർച്ച

text_fields
bookmark_border
market-down
cancel

മുംബൈ: വ്യാഴാഴ്​ചത്തെ നേട്ടത്തിന്​ പിന്നാലെ ഇന്ത്യൻ ഒാഹരി വിപണിയിൽ വീണ്ടും വൻ തകർച്ച. ബോം​ബെ സൂചിക സെൻസെക്​സ്​ 550 പോയിൻറ്​ നഷ്​ടത്തിലാണ്​ വ്യാപാരം തുടങ്ങിയത്​. 33,849 പോയിൻറിലാണ്​ സെൻസെക്​സ്​ ഇപ്പോൾ വ്യാപാരം നടത്തുന്നത്​. നിഫ്​റ്റിയും 10,400 പോയിൻറ്​ താഴെയെത്തി. തുടർച്ചയായ ദിവസങ്ങളിലെ നഷ്​ടത്തിന്​ ശേഷം ഇന്നലെയാണ്​ വിപണിയിൽ നേട്ടം രേഖപ്പെടുത്തിയത്​.

ആഗോളവിപണികളിലെല്ലാം തന്നെ ഒാഹരി വിറ്റഴിക്കാനുള്ള പ്രവണതയാണ്​ ഉള്ളത്​. ഇത്​ ഇന്ത്യൻ വിപണിയിലും പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. അമേരിക്കയിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാഹചര്യവ​ും തിരിച്ചടിയായി. യു.എസ് കേന്ദ്രബാങ്ക്​ പലിശ നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യതയും വിപണിയെ സ്വാധീനിച്ചു. അമേരിക്കയിലെ ഡൗജോൺസ്​ ജപ്പാ​​​​​​െൻറ നിക്കി തുടങ്ങിയ സൂചികക​െളല്ലാം തന്നെ നിലവിൽ നഷ്​ടത്തിലാണ്​.

മൂലധന നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ പ്രഖ്യാപനമാണ്​ ഇന്ത്യൻ ഒാഹരി വിപണിയുടെ തകർച്ചക്ക്​ തുടക്കം കുറിച്ചത്​. ഒരു വർഷത്തിന്​ മുകളിലുള്ള നിക്ഷേപങ്ങൾക്ക്​ 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയുടെ പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftyNSEBSEmalayalam news
News Summary - Sensex Suffers Another Big Fall After Wall Street Bloodbath-Business news
Next Story