Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയെസ്​ ബാങ്കിന് നഷ്​ടം​...

യെസ്​ ബാങ്കിന് നഷ്​ടം​ 55 ശതമാനം; നിഫ്​റ്റി 11,000ത്തിന്​​ താഴെ, പടുകുഴിയിൽ നിന്ന്​ കരകയറി സെൻസെക്​സ്​

text_fields
bookmark_border
yes-bank
cancel

മുംബൈ: സംഭവബഹുലമായിരുന്നു വെള്ളിയാഴ്​ച ഇന്ത്യ ഓഹരി വിപണി. കോവിഡ്​-19 ഭീതിയും യെസ്​ ബാങ്കി​​​െൻറ തകർച്ചയും വല ിയ പ്രതിസന്ധിയാണ്​ വിപണിയിലുണ്ടാക്കിയത്​. 893.99 പോയിൻറ്​ ഇടിഞ്ഞ്​ 37,576.62 പോയിൻറിലാണ്​ ബോംബെ സൂചിക സെൻസെക്​സ്​ വ ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 10,989 പോയിൻറിലാണ്​ ക്ലോസ്​ ചെയ്​ത്​. 279.50 പോയിൻറി​​​െൻറ നഷ്​ടമാണ്​ നിഫ്​റ്റിയിൽ രേഖപ്പെടുത്തിയത്​.

നിഫ്​റ്റിയിൽ ഏറ്റവും കൂടുതൽ നഷ്​ടം രേഖപ്പെടുത്തിയത്​ പൊതുമേഖല ബാങ്കുകളുടെ ഇൻഡക്​സാണ്​. അഞ്ച്​ ശതമാനമാണ്​ പി.എസ്​.യു ബാങ്കിങ്​ ഇൻഡക്​സ്​ ഇടിഞ്ഞത്​. മെറ്റൽ ഇൻഡക്​സ്​ 4.4 ശതമാനവും നിഫ്​റ്റി ബാങ്ക്​ 3.5 ശതമാനവും ഇടിഞ്ഞു. ബി.എസ്​.ഇ മിഡ്​കാപ്​, സ്​മാൾ കാപ്​ എന്നിവ 2 രണ്ട്​ ശതമാനം ഇടിവ്​ രേഖപ്പെടുത്തി.

യെസ്​ ബാങ്ക്​, ടാറ്റ സ്​റ്റീൽ, എസ്​.ബി.ഐ, ഇൻഡസ്​ലാൻഡ്​ ബാങ്ക്​ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ വൻ നഷ്​ടം രേഖപ്പെടുത്തി. ബജാജ്​ ഓ​ട്ടോ, മാരുതി സുസുക്കി, ഗെയിൽ, ഏഷ്യൻ പെയിൻറ്​സ്​ എന്നി കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. ബോംബെ ഓഹരി സൂചിക സെൻസെക്​സ്​ 1,300 പോയിൻറ്​ വരെ നഷ്​ടം രേഖപ്പെടുത്തിയിരുന്നു. ദേശീയ സുചിക നിഫ്​റ്റിയും ഒരു ഘട്ടത്തിൽ വൻ തകർച്ച അഭിമുഖീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssensexniftymalayalam newsYes bank
News Summary - Sensex Tanks 800 Points; Virus Spread, Yes Bank Crisis Rattle Investors-Business news
Next Story