Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബജറ്റിൽ സേവന നികുതി...

ബജറ്റിൽ സേവന നികുതി വർധിപ്പിക്കുമെന്ന്​ സൂചന

text_fields
bookmark_border
ബജറ്റിൽ സേവന നികുതി വർധിപ്പിക്കുമെന്ന്​ സൂചന
cancel

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ സേവന നികുതി 18 ശതമാനമായി വർധിപ്പിക്കുമെന്ന്​ സൂചന. കേന്ദ്ര സർക്കാറിനെ ഉദ്ധരിച്ച്​ ഹിന്ദുസ്ഥാൻ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്തത്​​. ഉൽപ്പന്ന സേവന നികുതി നിലവിൽ വരുന്നതിന്​ മുന്നോടിയായി സേവന നികുതിയിൽ ഒരു ശതമാനത്തി​െൻറ വർധനയെങ്കിലും വരുത്താനാണ്​ കേന്ദ്രസർക്കാർ നീക്കം.

ഉൽപ്പന്ന സേവന നികുതി ജൂലൈ ഒന്നിന്​ നടപ്പിലാക്കാൻ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ധാരണയായിട്ടുണ്ട്. ഉൽപ്പന്ന സേവന നികുതി നടപ്പിലായാൽ നികുതിയിൽ നിന്ന്​ ലഭിക്കുന്ന വരുമാനം കേന്ദ്രസർക്കാറിന്​ സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടി വരും. ബജറ്റിൽ സേവനനികുതിയിൽ വർധന വരുത്തിയാൽ ലഭിക്കുന്ന അധിക പണം മുഴുവൻ കേന്ദ്രസർക്കാറിന്​ ലഭിക്കും.

2.31 ​ലക്ഷം​ കോടി രൂപ സേവന നികുതി ഇനത്തിൽ പിരിച്ചെടുക്കാനാണ്​ കേന്ദ്രസർക്കാർ കണക്ക്​ കൂട്ടന്നത്​. 2015-–16 ബജറ്റിലും കേന്ദ്രസർക്കാർ സേവന നികുതി വർധിപ്പിച്ചിരുന്നു. സേവന നികുതി വർധിക്കുന്നതോടെ ഹോട്ടലിലെ ഭക്ഷണം്​ സിനിമ ടിക്കറ്റ്​ എന്നിവക്കുള്ള ചിലവ്​ വർധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Service Tax
News Summary - service tax hike in budget
Next Story