Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യാഴാഴ്​ച ഓഹരി...

വ്യാഴാഴ്​ച ഓഹരി വിപണിയിൽ നിക്ഷേപകരുടെ നഷ്​ടം​ 1.6 ലക്ഷം കോടി

text_fields
bookmark_border
വ്യാഴാഴ്​ച ഓഹരി വിപണിയിൽ നിക്ഷേപകരുടെ നഷ്​ടം​ 1.6 ലക്ഷം കോടി
cancel

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത നഷ്​ടം തുടരുന്നു. 462 പോയിൻറ്​ നഷ്​ടത്തോടെ 37,018.32ലാണ്​ ബോംബെ സൂചിക സെൻസെക്​സ്​ വ്യാഴാഴ്​ച വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റി 138 പോയിൻറ്​ നഷ്​ടത്തോടെ 10,980ൽ ക്ലോസ്​ ചെയ്​തു. വ്യാഴാഴ്​ച മാത്രം നിക്ഷേപകർക്ക്​ 1.6 ലക്ഷം കോടിയുടെ നഷ്​ടമാണ്​ വിപണിയിൽ ഉണ്ടായത്​. ബജറ്റിന്​ ശേഷം ഏകദേശം 13.05 ലക്ഷം കോടിയുടെ നഷ്​ടം നിക്ഷേപകർക്ക്​ വിപണിയിൽ നിന്നും ഉണ്ടായി.

ദേശീയ-അന്തർദേശീയ സാഹചര്യങ്ങൾ വിപണിയെ ഒരു പോലെ സ്വാധീനിക്കുകയായിരുന്നു. യു.എസ്​ കേന്ദ്രബാങ്കായ ഫെഡറൽ​ റിസർവ്​ പലിശ നിരക്കുകൾ കുറച്ചത്​ വിപണിയിൽ വ്യാഴാഴ്​ച കാര്യമായ സ്വാധീനമുണ്ടാക്കി. സാമ്പത്തിക വർഷത്തിൻെറ ഒന്നാം പാദത്തിൽ പ്രതീക്ഷിച്ച നേട്ടം കമ്പനികൾ ഉണ്ടാക്കാത്തതും വിപണിയിൽ തിരിച്ചടിക്ക്​ കാരണമായി. ഇതിന്​ പുറമേ ബജറ്റിലെ വിപണിക്ക്​ എതിരായ നിർദേശങ്ങൾ വ്യാഴാഴ്​ചത്തെ വ്യാപാരത്തെയും സ്വാധീനിച്ചു.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഭാവിയിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും വിപണിയെ പ്രതികൂലമായാണ്​ ബാധിച്ചത്​. ഓഹരി വിപണിയിലെ എല്ലാ സെക്​ടറുകളിലും നഷ്​ടമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsshare marketNSEBSEmalayalam news
News Summary - Share market loss-Business news
Next Story