നൂറു ദിനം: ഒാഹരി വിപണിക്ക് നഷ്ടം 14 ലക്ഷം കോടി
text_fieldsന്യൂഡൽഹി: രണ്ടാം മോദി സർക്കാറിെൻറ ആദ്യ നൂറുദിനങ്ങളിൽ ഒാഹരി വിപണിക്ക് നഷ്ടം 14 ലക്ഷം കോടി. നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കാനെന്ന് പറഞ്ഞ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികളൊന്നും ഫലപ്രദമായില്ല. ബോംബെ ഒാഹരി വിപണിയിലെ 2664 കമ്പനികളിൽ 2290നും ഒാഹരിമൂല്യത്തിെൻറ 96 ശതമാനമാണ് നഷ്ടമായത്.
422 കമ്പനികളുടെ ഓഹരി വിലയിടിവ് 40 ശതമാനമായിരുന്നു. ചൈന-യു.എസ് മത്സരം മാത്രമല്ല, വാഹനവിപണിയിലെ ഇടിവും ഉപഭോക്തൃ സൂചിക താഴോട്ടുപോയതും മൊത്ത ആഭ്യന്തര വരുമാനം അഞ്ചു ശതമാനത്തിലേക്ക് വീണതും മാന്ദ്യസൂചനയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.