Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതൊഴിൽ നഷ്​ടം കുറക്കാൻ...

തൊഴിൽ നഷ്​ടം കുറക്കാൻ ജി.എസ്​.ടിയിൽ ഇളവ്​ വേണം -സിയാം

text_fields
bookmark_border
automobile
cancel

ന്യൂഡൽഹി: വാഹന മേഖലയിലെ തൊഴിൽ നഷ്​ടം കുറക്കാൻ ജി.എസ്​.ടിയിൽ ഇളവ്​ വേണമെന്ന്​ വാഹന നിർമാതാക്കളുടെ സംഘടനയായ സി യാം. കേന്ദ്രസർക്കാർ ഉടൻ തന്നെ പാസഞ്ചർ വാഹനങ്ങളുടെ ജി.എസ്​.ടി 18 ശതമാനമാക്കി കുറക്കണമെന്ന്​ സിയാം പ്രസിഡൻറ്​ രാ ജൻ വഡേര ആവശ്യപ്പെട്ടു. നിലവിൽ 28 ശതമാനം നികുതിയാണ്​ പാസഞ്ചർ വാഹനങ്ങൾക്ക്​ ചുമത്തുന്നത്​.

ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ കൂടികാഴ്​ചയിൽ ജി.എസ്​.ടി കുറക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനമുണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും സിയാം ഭാരവാഹികൾ പറഞ്ഞു. വാഹന മേഖലയിലുണ്ടാവുന്ന തൊഴിൽ നഷ്​ടം ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ തന്നെ ഭീഷണിയാണെന്നും സിയാം പ്രതിനിധികൾ വ്യക്​തമാക്കി.

നേരത്തെ മാരുതി, നിസാൻ പോലുള്ള പ്രമുഖ കാർ നിർമാതാക്കൾ പ്രതിസന്ധിയെ തുടർന്ന്​ തൊഴിലാളികളെ കുറച്ചിരുന്നു. മറ്റ്​ മുൻനിര വാഹനനിർമാതാക്കളു​ം തൊഴിലാളികളെ കുറക്കാനുള്ള നീക്കത്തിലാണ്​ . ഇതിനിടയിലാണ്​ തൊഴിൽ നഷ്​ടം കുറക്കാൻ നികുതി ഇളവ്​ വേണമെന്ന ആവശ്യവുമായി ​വാഹന നിർമാതാക്കൾ തന്നെ രംഗത്തെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsgstAuto mobile industry
News Summary - SIAM Demands Immediate Reduction In GST-Business news
Next Story