ആർ.ബി.െഎയെ വിമർശിച്ച് ആർ.എസ്.എസ് നേതാവ്
text_fieldsന്യൂഡൽഹി: സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾക്ക് ആർ.ബി.െഎയെ വിമർശിച്ച് ആർ.എസ്.എസ് നേതാവ് എസ്.ഗുരുമൂർത്തി. 9.6 ലക്ഷം കോടിയാണ് ആർ.ബി.െഎയുടെ കരുതൽ ധനശേഖരം. ലോകത്ത് മറ്റൊരു കേന്ദ്രബാങ്കും ഇത്രയും തുക കരുതൽ ധനമായി സൂക്ഷിക്കാറില്ലെന്നും ബോർഡംഗം കൂടിയായ ഗുരുമൂർത്തി കുറ്റപ്പെടുത്തി.
2009 മുതൽ 2014 വരെയായിരുന്നു കിട്ടാകടങ്ങൾ കൂടുതൽ ഉണ്ടായിരുന്നത്. അന്ന് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ആർ.ബി.െഎ തയാറായില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലല്ല ബാങ്കുകളിൽ കിട്ടാകടം പെരുകിയതെന്നും ഗുരുമൂർത്തി പറഞ്ഞു. അമേരിക്കയെ പിന്തുടരാതെ ജപ്പാനിലെ സമ്പദ്വ്യവസ്ഥയെയാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്നും ഗുരുമൂർത്തി പറഞ്ഞു.
അമേരിക്കയിലെ വ്യവസായികൾ പണത്തിനായി വിപണികളെ ആശ്രയിക്കുേമ്പാൾ ഇന്ത്യയിൽ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പ്രശ്നങ്ങളിൽ ആശങ്കയുണ്ടെന്നും ഗുരുമൂർത്തി വ്യക്തമാക്കി.
ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ സമവായത്തിലെത്തുന്നതിനിടെയാണ് ഗുരുമൂർത്തിയുടെ പ്രസ്താവന. നേരത്തെ ഗുരുമൂർത്തിയെ ആർ.ബി.െഎ ബോർഡിലേക്ക് കൊണ്ടുവന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.