Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്തെ വായ്​പ...

രാജ്യത്തെ വായ്​പ വളർച്ചയിലും കുറവ്​

text_fields
bookmark_border
2000-rupees
cancel

മുംബൈ: രാജ്യത്തെ ബാങ്കുകളിലെ വായ്​പ വളർച്ച രണ്ട്​ വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക്​. റിസർവ്​ ബാങ്കാണ്​​ ഇതുമായി ബന്ധപ്പെട്ട്​ കണക്കുകൾ പുറത്ത്​ വിട്ടത്​. ആഭ്യന്തര ഉപഭോഗത്തിൽ കുറവ്​ രേഖപ്പെടുത്തിയതോടെയാണ്​ വായ്​പ വളർച്ചയും കുറയുന്നത്​.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കഴിഞ്ഞ ആറ്​ വർഷകാലയളവിനിടയിലെ മോശം അവസ്ഥയിലാണ്​ ഇപ്പോൾ ഉള്ളതെന്നും റിസർവ്​ ബാങ്കി​​െൻറ കണക്കുകൾ വ്യക്​തമാക്കുന്ന​ു​. വായ്​പ വളർച്ചാ നിരക്ക്​ 8.8 ശതമാനത്തിലേക്ക്​ താഴുന്നുവെന്നാണ്​ ആർ.ബി.ഐ കണക്കുകളിൽ നിന്ന്​ വ്യക്​തമാകുന്നത്​.

ബാങ്ക്​ ഓഫ്​ ബറോഡ, പഞ്ചാബ്​ നാഷണൽ ബാങ്ക്​, യുണിയൻ ബാങ്ക്​ തുടങ്ങിയ പൊതുമേഖല ബാങ്കുകളിലും എച്ച്​.ഡി.എഫ്​.സി, ഐ.സി.ഐ.സി.ഐ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളിലും വായ്​പ വളർച്ചാ കുറഞ്ഞു. വാഹന, ഭവന വായ്​പകളിലുണ്ടായ ഇടിവാണ്​ വായ്​പ വളർച്ചയെ പ്രധാനമായും പ്രതികൂലമായി ബാധിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsbanking sectormalayalam newsLoan payment
News Summary - Slowing Indian bank lending overshadows economic rebound hopes-Business news
Next Story