ലോക്ഡൗൺ: ശമ്പളം നൽകാൻ പാടുപെട്ട് ചെറുകിട വ്യവസായങ്ങൾ
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായി ലക്ഷക് കണക്കിന് ചെറുകിട വ്യവസായങ്ങൾ. തൊഴിലാളികളുടെ കഴിഞ്ഞ മാസത്തെ ശമ്പളം വെട്ടികുറക്കുകയോ നൽകാതിരിക്കുകയോ ചെയ്യേണ ്ട സാഹചര്യമുണ്ടായെന്ന് വ്യവസായികളും യൂണിയൻ നേതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തെ ഒരു ലക്ഷത്തോളം ചെറുകിട നിർമാതാക്കളെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ (എ. ഐ. എം. ഒ) അതിെൻറ മൂന്നിൽ രണ്ട് അംഗങ്ങളും തൊഴിലാളികൾക് പ്രതിമാസ വേതനം നൽകാൻ കഴിഞ്ഞില്ല എന്ന് പ്രസ്താവനയിൽ അറിയിച്ചു. മാസശമ്പളം നൽകുവാനുള്ള മതിയായ പണം ലഭ്യമല്ലാത്തതും ഉപഭോതാക്കളിൽനിന്ന് പണം ലഭിക്കാനുള്ള കാലതാമസവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും സംഘടന അറിയിച്ചു.
കൊറോണ വൈറസിെൻറ വ്യാപനം തടയുന്നതിെൻറ ഭാഗമായി ഏപ്രിൽ 14ന് ശേഷവും ലോക്ഡൗൺ നീട്ടണമെന്നാണ് മിക്ക സംസ്ഥാനങ്ങളും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നത്. ഇത് ചെറുകിട വ്യവസായ ശാലകളുടെ പ്രതിസന്ധി ഇനിയും രൂക്ഷമാക്കുമെന്ന് എ.ഐ.എം.ഒ അറിയിച്ചു. അതോടപ്പം ഭൂരിഭാഗം തൊഴിലാളികളും അവരുടെ നാട്ടിലേക് മടങ്ങിയതോടെ തൊഴിലാളികളുടെ ലഭ്യത കുറവും രൂക്ഷമാവുമെന്ന ആശങ്കയിലാണ് ചെറുകിട വ്യവസായ മേഖല.
കയറ്റുമതിയിൽ വന്ന വൻ ഇടിവ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് വ്യവസായികൾ പറയുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ് ഐ ഇ ഒ ) കണക്കനുസരിച്ച് കയറ്റുമതി മേഖലയിലെ 60 ശതമാനവും ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്.
കഴിഞ്ഞ 15 ദിവസങ്ങളിൽ 62 ശതമാനം ഓർഡറുകളാണ് റദ്ദ് ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കയറ്റുമതി നിരക്ക് കഴിഞ്ഞ മൂന്നഎ മാസങ്ങളായി 20 ശതമാനം തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ലോക് ഡൗൺ തുടരുന്നതോടെ ഈ മേഖല പൂർണ സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് വ്യവസായികളുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.