ഉബർ, ഒല മാതൃകയിൽ വിമാനസർവീസ് തുടങ്ങുന്നു
text_fieldsന്യൂഡൽഹി: ഒല, ഉബർ മാതൃകയിൽ കുറഞ്ഞ ചെലവിൽ വിമാന സർവീസുകൾ തുടങ്ങുന്നു. ചാർേട്ടർഡ് വിമാന കമ്പനികളുടെ നേതൃത്വത്തിലാണ് 50 ശതമാനം ഡിസ്കൗണ്ടിൽ ഇത്തരത്തിൽ അഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുക.
രാജ്യത്ത് 129 എവിയേഷൻ ഒാപ്പറേറ്റർമാരാണ് ഉള്ളത്. ഇതിൽ 60 പേരാണ് എയർക്രാഫ്റ്റ് ഉപയോഗിച്ച് സർവീസ് നടത്തുന്നത്. മറ്റുള്ളവർ ഹെലികോപ്റ്റർ സർവീസാണ് നടത്തുന്നത്. നിലവിൽ എയർക്രാഫ്റ്റ് വാടകക്കെടുക്കുന്നതിന് ഉയർന്ന നിരക്കാണ് ചുമത്തുന്നത്.
ഇത് 50 ശതമാനം വരെ കുറച്ച് കൂടുതൽ പേരെ ആകർഷിക്കുന്നതിനാണ് വിമാന കമ്പനികളുടെ നീക്കം. ജെറ്റ് സെറ്റ് ഗോ, ഇഇസെഡ് ചാർേട്ടഴ്സ് തുടങ്ങിയ കമ്പനികൾ നിലവിൽ പ്രീമിയം നിരക്കിൽ വിമാന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ 6 സീറ്റുള്ള ചെറിയ വിമാനം വാടകക്കെടുക്കണമെങ്കിൽ മണിക്കൂറിന് 150000 മുതൽ 200000 ലക്ഷം വരെ ചെലവാകും. ഇതിൽ കുറവ് വരുന്നതോടെ കൂടുതൽ പേർ വിമാനം വാടകക്കെടുക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.