Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2016 1:16 AM IST Updated On
date_range 3 Nov 2016 1:16 AM ISTരണ്ടു വര്‍ഷത്തേക്ക് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്താന്‍ സാധ്യതയി െല്ലന്ന് എസ് ആന്‍ഡ് പി
text_fieldsbookmark_border
ന്യൂഡല്‍ഹി: റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഇന്ത്യയുടെ സാമ്പത്തിക റേറ്റിങ് നിലവിലെ ‘ബിബിബി’യില്‍ തന്നെ പുതുക്കി നിശ്ചയിച്ചു. രണ്ടു വര്‍ഷത്തേക്ക് ഇതില്‍നിന്ന് ഉയര്‍ത്താന്‍ സാധ്യതയില്ളെന്നും എസ് ആന്‍ഡ് പി വ്യക്തമാക്കി. റേറ്റിങ് ഉയര്‍ത്തുമെന്ന സര്‍ക്കാറിന്‍െറ പ്രതീക്ഷക്ക് തിരിച്ചടിയാണിത്. സര്‍ക്കാറിന്‍െറ പരിഷ്കരണ നടപടികള്‍ ധനസ്ഥിതി മെച്ചപ്പെടുത്തുകയും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 60 ശതമാനത്തിന് താഴേക്ക് സര്‍ക്കാറിന്‍െറ പൊതുകടം എത്തിക്കുകയും ചെയ്താലേ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തലിന് സാധ്യതയുള്ളൂവെന്നും എസ് ആന്‍ഡ് പി പറയുന്നു. നിലവില്‍ ഇത് 69 ശതമാനമാണ്. 2016ല്‍ 7.9 ശതമാനം സാമ്പത്തിക വളര്‍ച്ചയും ജി.ഡി.പിയുടെ 1.4 ശതമാനം വ്യാപാര കമ്മിയുമാണ് എസ് ആന്‍ഡ് പി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story