Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെറ്റ്​ എയർവേയ്​സ്​:...

ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും

text_fields
bookmark_border
ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
cancel

ന്യൂഡൽഹി: സ്വകാര്യ വിമാന കമ്പനിയായ ജെറ്റ്​ എയർവേയ്​സ്​ സർവീസുകൾ നിർത്തിയതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്ക ാനുള്ള ശ്രമങ്ങളുമായി സ്​പൈസ്​ജെറ്റും എയർ ഇന്ത്യയും. ജെറ്റ്​ എയർവേയ്​സിലെ ജീവനക്കാരെ ജോലിക്കെടുക്കുമെന്ന്​ സ്​പൈസ്​ ജെറ്റ്​ അറിയിച്ചു. ആദ്യഘട്ടമായി 500 ജീവനക്കാരെ സ്​പൈസ്​ ജെറ്റ്​ ജോലിക്കെടുത്തിട്ടുണ്ട്​.

നിലവിൽ 100 പൈലറ്റുമാർ, 200 കാബിൻ ക്രൂ, 200 ടെക്​നിക്കൽ-എയർപോർട്ട്​ ജീവനക്കാരെയുമാണ്​ ജോലിക്കെടുത്തിരിക്കുന്നത്​​. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിൻെറ ഭാഗമായാണ്​ സ്​പൈസ്​ ജെറ്റ്​ പുതിയ ജീവനക്കാരെ നിയമിക്കുന്നത്​. പുതിയ 24 അഭ്യന്തര റൂട്ടുകളിലേക്ക്​ സർവീസ്​ ആരംഭിക്കുമെന്ന്​ സ്​പൈസ്​ ജെറ്റ്​ അറിയിച്ചിരുന്നു.

ജെറ്റ്​ എയർവേയ്​സിൻെറ വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കാനാണ്​ എയർ ഇന്ത്യയുടെ തീരുമാനം. അന്താരാഷ്​ട്ര റൂട്ടുകളിൽ ഈ വിമാനങ്ങൾ ഉപയോഗിച്ച്​ സർവീസ്​ നടത്താനാണ്​ എയർ ഇന്ത്യയുടെ നീക്കം. 119 വിമാനങ്ങളാണ്​ ജെറ്റ്​ എയർവേയ്​സിനായി സർവീസ്​ നടത്തിയിരുന്നത്​. എസ്​.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോട്യം അടിയന്തിര ധനസഹായമായ 400 കോടി നൽകാൻ വിസമ്മതിച്ചതോടെയാണ്​ ജെറ്റ്​ എയർവേയ്​സ്​ സർവീസ്​ നിർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjet airwaysSpiceJetmalayalam news
News Summary - SpiceJet, Air India step in to clean up after Jet Airways-Business news
Next Story