സ്പൈസ് ജെറ്റ് 205 ബോയിങ് വിമാനങ്ങൾ വാങ്ങുന്നു
text_fieldsന്യൂഡൽഹി: 1.5 ലക്ഷം കോടി മുടക്കി സ്പൈസ് ജെറ്റ് 205 ബോയിങ് വിമാനങ്ങൾ വാങ്ങുന്നു. 155 ബോയിങ് 737–8 മാക്സ് വിമാനങ്ങളും 50 ഡ്രീംലൈനർ B-737S വിമാനങ്ങളും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിങ് അറിയിച്ചു.
സമാനതകളില്ലാത്ത വിജയഗാഥയാണ് സ്പൈസ് ജെറ്റിന് ഉണ്ടായിരിക്കുന്നത്. ഇതിൽ തങ്ങൾ അഭിമാനിക്കുന്നു. സാമ്പത്തിക വർഷത്തിെൻറ എല്ലാ പാദങ്ങളിലും ലാഭമുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അജയ് സിങ് പറഞ്ഞു. ആഗോള വിമാന നിർമാണ കമ്പനിയായ ബോയിങിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ് സ്പൈസ് ജെറ്റുമായുള്ള കരാർ. ബോയിങിെൻറ മുഖ്യ എതിരാളിയായ എയർബസ്, ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികളുമായി കരാറിലെത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ സ്പൈസ് ജെറ്റുമായുള്ള കരാർ ബോയിങിന് ഗുണകരമാവും.
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ത്യയിലെ വ്യോമയാന മേഖല. അതിന് പ്രധാനമായ കാരണം ചിലവ് കുറഞ്ഞ വിമാന സർവീസുകളാണ്. ഇതിൽ മുഖ്യമായ പങ്കുവഹിക്കുന്ന കമ്പനിയാണ് സ്പൈസ് ജെറ്റ്. പുതിയ വിമാനങ്ങൾ വാങ്ങാനുള്ള സ്പൈസ് ജെറ്റ് തീരുമാനം അതുകൊണ്ട് വ്യോമയാന മേഖലക്ക് ഗുണകരമാവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.