Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right737 ​​രൂപക്ക്​...

737 ​​രൂപക്ക്​ വിമാനത്തിൽ പറക്കാം

text_fields
bookmark_border
737 ​​രൂപക്ക്​ വിമാനത്തിൽ പറക്കാം
cancel

മുംബൈ: സ്​പൈസ്​ ജെറ്റ്​ പുതിയ വാർഷിക വിപണന ഒാഫർ പ്രഖ്യാപിച്ചു. പുതിയ ഒാഫർ പ്രകാരം 737 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭ്യമാവും. നവംബർ 24വരെ ഇൗ ഒാഫറിൽ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം. 2017 ജനുവരി 9 മുതൽ ഒക്​ടോബർ 28 വരെയാണ്​ യാത്ര സമയം. 500 കിലോ മീറ്റർ വരെയുള്ള റൂട്ടുകൾക്കാണ്​ പുതിയ ഒാഫർ ലഭ്യമാവുക. കോയമ്പത്തുർ-​െച​ന്നൈ, ജമ്മു–ശ്രീനഗർ, ശ്രീനഗർ-ചണ്​ഡിഗഢ്​, ചണ്​ഡിഗഢ്–അഗർത്തല എന്നീ റൂട്ടുകളിലാവും പുതിയ ഒാഫറിൽ വിമാനത്തിൽ പറക്കാൻ കഴിയുക.

പുതിയ ഒാഫറിൽ ടിക്കറ്റുകൾ ബുക്ക്​ ചെയ്യുന്നതിന്​ എയർപോർട്ടിലെ കൗണ്ടറുകളിൽ നവംബർ 24 വരെ പഴയ 1000, 500 നോട്ടുകൾ സ്വീകരിക്കുമെന്ന്​ സ്​പൈസ്​ ജെറ്റ്​ അറിയിച്ചു. എന്നാൽ എത്ര സീറ്റുകളാണ്​ പുത്തൻ ഒാഫർ പ്രകാരം ലഭ്യമാകുക എന്ന്​ കമ്പനി പറഞ്ഞിട്ടില്ല.

എയർലൈൻ കമ്പനികളുടെ പ്രമോഷണൽ ഒാഫറുകൾ രാജ്യത്തെ അഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വരെ വർധനവിന്​ കാരണമായിട്ടു​​ണ്ടെന്ന്​ കണക്കുകൾ പറയുന്നു. എയർ ഏഷ്യയും ജെറ്റ്​ എയർവേയ്​സ്​ ടിക്കറ്റ്​ നിരക്കുകളിൽ വൻ ഇളവ്​ വരുത്തി നേരത്തെ രംഗത്തെത്തിയിരുന്നു. എയർ ഏഷ്യ 898 രൂപക്കും ജെറ്റ്​ എയർവേയ്​സ്​ 1,048 രൂപക്കുമായിരുന്നു ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpiceJet
News Summary - SpiceJet Sells All-Inclusive Tickets At Rs. 737 In Annual Sale
Next Story