വാഹന മേഖലയിലെ വായ്പകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ എസ്.ബി.ഐ
text_fieldsന്യൂഡൽഹി: വാഹന ഡീലർമാർക്ക് നൽകുന്ന വായ്പകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി പൊതുമേഖല ബാങ്കായ എസ്.ബി.ഐ. വാഹന വിൽപനയിൽ ഇടിവുണ്ടായതോടെയാണ് എസ്.ബി.ഐ നിയന്ത്രണത്തിന് ഒരുങ്ങുന്നത്. 2018 മധ്യത്തിൽ തുടങ്ങിയ ബ ാങ്കിങ് മേഖലയിലെ പ്രതിസന്ധിയും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിലിന് ശേഷം രാജ്യത്തെ കാർ വിൽപനയിൽ 17 മുതൽ 20 ശതമാനത്തിൻെറ വരെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന ഇൻഷൂറൻസും നികുതിയും കാർ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വായ്പയുടെ കാര്യത്തിലും എസ്.ബി.ഐ മാറി ചിന്തിക്കാനൊരുങ്ങുന്നത്. വ്യവസ്ഥകൾ കർശനമാക്കുന്ന വിവരം എസ്.ബി.ഐ വിവിധ കമ്പനികളുടെ കാർ ഡീലർമാരെ അറിയിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഹ്യൂണ്ടായിയുടെ ഡീലർമാർക്ക് എസ്.ബി.ഐ കത്തയച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഹ്യുണ്ടായിൽ നിന്ന് എസ്.ബി.ഐയുടെ കത്ത് സംബന്ധിച്ച് പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല. എസ്.ബി.ഐയുടെ കത്തിന് ഹ്യുണ്ടായ് മറുപടി നൽകിയിട്ടില്ലെന്നാണ് വാർത്തകൾ. ഇതുപോലെ മറ്റ് കമ്പനികളുടെ ഡീലർമാർക്കും വായ്പ ചട്ടങ്ങൾ കർശനമാക്കിയെന്ന വിവരം എസ്.ബി.ഐ അറിയിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.