കേന്ദ്രസർക്കാർ ജി.എസ്.ടി വിഹിതം നൽകുന്നില്ല; സെസ് ഉയർത്തുന്നത് പരിഗണിക്കണം -സുശീൽ മോദി
text_fieldsന്യൂഡൽഹി: ജി.എസ്.ടിയിൽ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി നടത്തുേമ്പാൾ സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വിഹിതം നിലച്ചത് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സെസ് ഉയർത്തുന്നത് പരിഗണിക്കുകയാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു.
ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്ന സാഹചര്യത്തിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് സെസ് ചുമത്താൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ സെസ് ഉയർത്തുന്നത് പരിഗണിക്കണമെന്നും സുശീൽ മോദി കൂട്ടിച്ചേർത്തു.
പാൻ മസാല, ഹൈഡ്രേറ്റഡ് ഡ്രിങ്ക്, സിഗരറ്റ്, കൽക്കരി, എയർക്രാഫ്റ്റ്, ഓട്ടോമൊബൈൽ, തുടങ്ങി 28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുന്ന ഏഴ് ഉൽപന്നങ്ങൾക്കാണ് സെസ് ചുമത്തുന്നത്. 18 ശതമാനം സ്ലാബിൽ വരുന്ന പല ഉൽപന്നങ്ങളും 28 ശതമാനത്തിലേക്ക് മാറ്റി സെസ് ചുമത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.