ഗ്രാമീണ മേഖലയിലെ ചെറുകിട വ്യാപാരികൾക്കായി ‘സ്റ്റോർകിങ്'
text_fieldsബംഗളൂരു: നഗരങ്ങളിൽ കിട്ടുന്ന പല ഉൽപന്നങ്ങളും ഗ്രാമീണ മേഖലയിൽ ലഭിക്കുന്നില്ലെന്ന ആശങ്ക ഇനി വേണ്ട. ഉൾപ്രദേശങ് ങളിലെ കടകളിൽ പോലും ഉപഭോക്താവിെൻറ ആവശ്യമറിഞ്ഞ് ഉൽപന്നങ്ങൾ എത്തിക്കുന്നതിനായി ഒരു ഒറ്റ മൊബൈൽ ആപ്ലിക്കേഷ െൻറ സഹായം മാത്രം മതി. സ്റ്റോർകിങ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കേരളത്തിലെ അഴീക്കോട്, പൊന്നാ നി, ഈഞ്ചക്കൽ, കാഞ്ഞങ്ങാട്, തലശ്ശേരി, തൃശൂർ, ആലുവ തുടങ്ങിയവ മേഖലകളിൽ സ്റ്റോർകിങ് ആപ്ലിക്ഷേനിലൂടെ ചെറുകിട വ്യാ പാരികൾ ഉപഭോക്താവിന് ആവശ്യമായ ഉൽപന്നങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നുണ്ട്. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലായാണ് കമ്പനിയുടെ പ്രവർത്തനം. കേരളത്തിൽ ഇതുവരെ 3800ലധികം ഗ്രാമീണ വ്യാപാരികളുമായി കമ്പനി ബന്ധപ്പെടുന്നുണ്ട്. സ്റ്റോർകിങ് ആപ്പ് വഴി ഉപഭോക്താവിെൻറ ആവശ്യം അനുസരിച്ച് ഉത്പന്നങ്ങൾ ഓർഡർ ചെയ്യുവാനും അത് 48 മണിക്കൂറിനുള്ളിൽ എത്തിച്ചുകൊടുക്കാനും വ്യാപാരിക്ക് കഴിയും. മാതൃഭാഷയിൽ ലഭ്യമായ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റീട്ടെയിലർമാർക്ക് പരിശീലനം നൽകും. ഇതിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലും ഓൺലൈനിൽ ബിസിനസ് നടത്തുന്നതിലുമുള്ള തടസങ്ങളും നീങ്ങും. വിപണിയിൽ നേരത്തെ ലഭ്യമല്ലാത്തവ ഇതിലൂടെ ഉപഭോക്താവിന് ലഭിക്കുന്നു. ഗ്രാമീണ ഉപഭോക്തൃ ആവശ്യങ്ങൾക്കായി ഒരു വൺ സ്റ്റോപ്പ് ഷോപ്പായി മാറാനും വ്യാപാരികൾകക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും അവരുടെ കച്ചവടം വിപുലീകരിക്കാനും ഇതിലൂടെ കഴിയും.
സ്റ്റോർകിങ് കമ്പനിയുടെ തുടക്കം
പലപ്പോഴും ഗ്രാമീണ ഇന്ത്യയിൽ പ്രത്യേകിച്ചും വിദൂര ഗ്രാമത്തിന് ചില ഉൽപന്നങ്ങളോ സേവനങ്ങളോ ആസ്വദിക്കുവാൻ കഴിയാറില്ല. ഇവ കടകളിൽ ലഭ്യമാകാത്തതാണ് പ്രധാന തിരിച്ചടി. ഇത് മുന്നിൽ കണ്ട്് 2012ലാണ് ഗ്രാമീണ ഇന്ത്യയിലേക്ക് ഉൽപന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിനായി ശ്രീധർ ഗുണ്ടായ്യയും ഗോവർധൻ കൃഷ്ണപ്പയും സ്റ്റോർകിങ് എന്ന എന്നൊരു സ്റ്റാർട്ടപ്പ് കമ്പനി ആരംഭിക്കുന്നത്. വരുമാനം വർധിപ്പിച്ചും കച്ചവടം വിപുലീകരിച്ചും ഗ്രാമീണ ചെറുകിട വ്യാപാരികളെ ശാക്തീകരിക്കുകയായിരുന്നു സ്റ്റാർട്ടപ്പ് കമ്പനിയുടെ ലക്ഷ്യം. തുടർന്നാണ് സ്റ്റോർകിങ് ആപ്ലിക്കേഷൻ ഉണ്ടാക്കുന്നതും അത് വ്യാപാരികളിലേക്ക് എത്തിക്കുന്നതും.
നിലവിൽ ഇന്ത്യയിലെ 40,000ത്തിലേറെ ഗ്രാമീണ വ്യാപാരികൾക്ക് ഓൺലൈനിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ഓർഡർ ചെയ്യാനും അവ ഉപഭോക്താക്കൾക്ക് വിൽക്കാനുമാകും. ഒാൺലൈനിൽ ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാൻ കഴിയമെങ്കിൽ സ്റ്റോർകിങ് യഥാർഥത്തിൽ സഹായിക്കുന്നത് ചെറുകിട വ്യാപാരികളെയാണ്. കടകളിൽ സാധനങ്ങൾ ചോദിച്ചെത്തുവർക്ക് അവർ ആവശ്യപ്പെടുന്ന സാധനം നൽകാമെന്നതാണ് ഇതിെൻറ പ്രത്യേകത. കടകൾ സ്ഥാപിക്കുന്നതിനോ അല്ലെങ്കിൽ വൻതോതിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനോ വ്യാപാരികൾ ഭീമമായി പണം നിക്ഷേപിക്കേണ്ട ആവശ്യമില്ല. എഫ്.എം.സി.ജി ഉത്പന്നങ്ങൾ, മൊബൈലുകൾ, ലാപ്ടോപ്പുകൾ, ഹോം അപ്ലയൻസുകൾ തുടങ്ങിയവ സാധനങ്ങളും സേവനങ്ങളും ഓർഡർ ചെയ്യുന്നതിനായി അവരുടെ ഫോണുകളിലോ അല്ലെങ്കിൽ ടാബ്ലറ്റുകളില്ലോ സ്റ്റോർകിങിെൻറ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മാത്രം മതി. 48 മണിക്കൂറിനകം ഉൽപ്പന്നങ്ങൾ റീട്ടെയിലർമാരിൽ എത്തിക്കും. ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുന്നതിൽ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അന്തരം ഇല്ലാതാക്കി ഗ്രാമങ്ങളിലെ വ്യാപാരികൾക്ക് കൂടുതൽ വരുമാനം ലഭ്യമാക്കാനാണ് സ്റ്റോർകിങ് ലക്ഷ്യമിടുന്നത്.
സ്റ്റോർകിങ് ആപ്ലിക്കേഷനിലൂടെയുള്ള നേട്ടങ്ങൾ:
-നഗരങ്ങളിലെ വിപണികളിൽ മാത്രം സാധാരണ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും സ്വന്തം നാട്ടിലെ ചെറുകടകളിൽ പോലും എളുപ്പത്തിൽ എത്തിക്കാനാകും.
-മുതൽമുടക്കില്ലാത്തെ വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കാനുള്ള അവസരം.
-വരുമാനം വർധവ്, വ്യാപാരികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാം, പ്രവർത്തന മൂലധനം ആവശ്യമില്ല.
-വ്യാപാരം വിപുലീകരിക്കുന്നതിനായി സ്റ്റോർകിങിൽനിന്നും വായ്പ.
-എപ്പോഴും സേവനസജ്ജരായ സ്റ്റോർകിങ് ജീവനക്കാരുടെ സഹായവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.