രണ്ട് മുറിയിൽ നിന്ന് ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ്ങിെൻറ അതികായരായ കഥ
text_fieldsബംഗളൂരുവിൽ കോറമംഗലയിലെ രണ്ട് ബെഡ്റൂം അപ്പാർട്ട്മെൻറിൽ ഒാൺലൈൻ ബുക്ക്സ്റ്റോർ ആരംഭിക്കുേമ്പാൾ ഇന്ത്യയുടെ ഒാൺലൈൻ വ്യവസായത്തിെൻറ ജാതകം തന്നെ മാറ്റുന്ന സംരഭമായി അത് മാറുമെന്ന് ചിലപ്പോൾ സച്ചിനും ബിന്നിയും പ്രതീക്ഷിച്ചു കാണില്ല. ഫ്ലിപ്കാർട്ട് എന്ന പേരിൽ തുടങ്ങിയ സ്ഥാപനം ആരെയും അതിശയിപ്പിക്കുന്ന വളർച്ചയാണ് നേടിയത്.
2007ലെ ചെറിയ തുടക്കം
ഡൽഹി െഎ.െഎ.ടിയിലെ വിദ്യാർഥികളായിരുന്ന സചിനും ബിന്നിയുമാണ് ബംഗളൂരുവിലെ രണ്ട് ബെഡ്റൂം അപാർട്മെൻറിൽ ഫ്ലിപ്കാർട്ടിന് തുടക്കമിട്ടത്. ഒാൺലൈൻ ബുക്ക്സ്റ്റോറായിട്ടായിരുന്നു തുടക്കം. മഹബുബനഗറിലെ എൻജീനിയറായിരുന്നു ആദ്യത്തെ ഉപഭോക്താവ്. ആ വർഷം 20 ഒാർഡറുകൾ ഡെലിവറി ചെയ്യാൻ ഫ്ലിപ്കാർട്ടിന് സാധിച്ചു.
2008: ഫ്ലിപ്കാർട്ട് വളർച്ചയിലേക്ക്
ഫ്ലിപ്കാർട്ട് ഇ-കോമേഴ്സ് സൈറ്റായി മാറുന്നതാണ് 2008ൽ കണ്ടത്. ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ് രംഗത്തെ വൻ വളർച്ചക്ക് തുടക്കം കുറിക്കുകയായിരുന്നു ഇതിലുടെ. വൻ പരസ്യങ്ങളുടെ അകമ്പടിയില്ലെങ്കിലും പതിയെ ഫ്ലിപ്കാർട്ട് ഇന്ത്യൻ ഒാൺലൈൻ രംഗത്ത് ചുവടുറപ്പിച്ചു. ആ വർഷം തന്നെ ബംഗളൂരുവിലെ തങ്ങളുടെ ആദ്യ ഒാഫീസും ഫ്ലിപ്കാർട്ട് തുറന്നു. 3400 ഒാർഡറുകളാണ് 2008ൽ ഫ്ലിപ്കാർട്ട് ഡെലിവറി ചെയ്തത്.
2009: നിർണായക വർഷം
2009ലാണ് ഫ്ലിപ്കാർട്ട് അംബൂർ അയ്യപ്പയെന്ന ആദ്യ മുഴവൻ സമയ ജീവനക്കാരനെ ജോലിക്കെടുത്തത്. തുടർന്ന് മറ്റൊരു സ്വകാര്യ കമ്പനി ഫ്ലിപ്കാർട്ടിൽ 1 മില്യൺ ഡോളർ നിക്ഷേപിച്ചതോടെ സ്ഥാപനത്തിെൻറ വളർച്ചക്ക് ആക്കം കൂടി. ഇതോടെ മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലും ഫ്ലിപ്കാർട്ട് സാന്നിധ്യമറിയിച്ചു. ഡാൻ ബ്രൗണിെൻറ ദ ലോസ്റ്റ് സിംബൽ എന്ന പുസ്തകത്തിെൻറ പ്രീ ഒാർഡർ എടുത്ത് ആദ്യമായി ഇൗ സംവിധാനത്തിെൻറയും ഭാഗമായി ഫ്ലിപ്കാർട്ട് മാറി.
2010: കാഷ് ഒാൺ ഡെലിവറിയും ഇകാർട്ടിെൻറ ജനനവും
ഉൽപന്നം വീട്ടിലെത്തുേമ്പാൾ മാത്രം പണം നൽകുന്ന കാഷ് ഒാൺ ഡെലിവറിക്ക് ഫ്ലിപ്കാർട്ട് തുടക്കമിട്ടത് 2009ലാണ്. ഉൽപന്നങ്ങളുടെ ഒാർഡർ കൂടിയതോടെ ഡെലിവറി ചെയ്യുന്നതിനായി ഇ-കാർട്ട് എന്ന പേരിൽ ലോജിസ്റ്റിക് ഡിവിഷനും ഫ്ലിപ്കാർട്ട് ആരംഭിച്ചു. ഇതിനൊപ്പം 30 ദിവസത്തിനുള്ളിൽ ഉൽപന്നങ്ങൾ തിരിച്ച് കൊടുക്കാനുള്ള റിേട്ടൺ പോളിസിയും ഫ്ലിപ്കാർട്ട് അവതരിപ്പിച്ചു. മ്യൂസിക്, മൂവിസ്, ഗെയിംസ്, ഇലക്ട്രോണിക്സ്, മൊബൈൽ തുടങ്ങി ഉൽപ്പന്നനിര വിപുലീകരിച്ചു.
2011ലും കൂടുതൽ ബ്രാൻഡുകൾ ഫ്ലിപ്കാർട്ട് സൈറ്റിൽ ഉൾപ്പെടുത്തു. 2012ൽ മൊബൈൽ ആപിനും ഫ്ലിപ്കാർട്ട് തുടക്കം കുറിച്ചു. 2013ൽ തേർഡ് പാർട്ടി മാർക്കറ്റ് പ്ലേസ് മോഡൽ തുടങ്ങിയതോടെ സൈറ്റ് കൂടുതൽ ജനകീയമായി. 2014ലാണ് ഫ്ലിപ്കാർട്ടിൽ നിർണായകമായ മറ്റൊരു നീക്കം നടത്തുന്നത്. വൻ ഡിസ്കൗണ്ടുകളുമായി ബിഗ് ബില്യൺ ഡേ സെയിലിന് തുടക്കം കുറിച്ചതാണ് 2014ലെ ഫ്ലിപ്കാർട്ടിെൻറ പ്രധാന മാറ്റം. 2015ൽ ഉൽപന്നനിര പരിഷ്കരിച്ച ഫ്ലിപ്കാർട്ട് ഒാൺലൈൻ ഷോപ്പിങ് രംഗത്ത് ആധിപത്യമുറപ്പിച്ചു. 2016ൽ ബിന്നി ബൻസാൽ ഫ്ലിപ്കാർട്ടിെൻറ തലപ്പത്തേക്ക് എത്തി. 2017ൽ ഇ^ബേയുടെ ഇന്ത്യൻ പതിപ്പും ഫ്ലിപ്കാർട്ട് സ്വന്തമാക്കി. 2018ൽ ആഗോള റീടെയിൽ ഭീമനായ വാൾമാർട്ടിന് ഫ്ലിപ്കാർട്ടിെൻറ 77 ശതമാനം ഒാഹരികൾ വിറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.