Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലോക്​ഡൗണിൽ ഓൺലൈൻ...

ലോക്​ഡൗണിൽ ഓൺലൈൻ വ്യാപാരം അവശ്യ വസ്​തുക്കൾക്ക്​ മാത്രം

text_fields
bookmark_border
amazon-flipkart-23
cancel

ന്യൂഡൽഹി: ലോക്​ഡൗൺ കാലയളവിൽ അവശ്യവസ്​തുക്കൾ മാത്രമേ ഇ-കൊമേഴ്​സ്​ വൈബ്​സൈറ്റുകളിലൂടെ വിൽക്കാനാകുവെന്ന്​ കേന്ദ്രസർക്കാർ. ​ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഏപ്രിൽ 20 മുതൽ രാജ്യത്ത്​ ലോക്​ഡൗണിൽ ഇളവ്​ വ രുത്തുകയാണ്​. ഓൺലൈൻ വ്യാപാരത്തിനും കേന്ദ്രസർക്കാർ ഇളവ്​ അനുവദിച്ചിരുന്നു. ഈ ഇളവാണ്​ പുനഃപരിശോധിച്ചിരിക്കുന്നത്​.

നേരത്തെ ഓൺലൈൻ ഷോപ്പിങ്​ സൈറ്റുകളിലൂടെ മൊബൈൽ ഫോൺ, ടെലിവിഷൻ, റഫ്രിജറേറ്റർ, ലാപ്​ടോപ്​, തുണിത്തരങ്ങൾ, സ്​റ്റേഷനറി, സ്​കൂൾ കുട്ടികൾക്കുള്ള സാധനങ്ങൾ എന്നിവയെല്ലാം വിൽക്കാമെന്ന്​ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കിയിരുന്നു.

ഏപ്രിൽ 20 മുതൽ ആരോഗ്യരംഗം, കാർഷിക രംഗം, മത്സ്യബന്ധനം, തോട്ടങ്ങൾ എന്നിവയുടെ പ്രവർത്തനത്തിന്​ കേന്ദ്രസർക്കാർ ഇളവ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsCoronaviruscovid 19lockdown
News Summary - Supply Of Non-Essentials By E-Commerce Firms To Stay Banned-Business news
Next Story