അനിൽ അംബാനിക്ക് താൽക്കാലിക ആശ്വാസം
text_fieldsന്യൂഡൽഹി: കടത്തിലായ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്‍ താൽക്കാലിക ആശ്വാസവുമായി സുപ്രീംകോടതി. കമ്പനിയുടെ ആസ്തികൾ വിൽക്കാനുള്ള അനുമതിയാണ് സുപ്രീംകോടതി നൽകിയത്. എന്നാൽ കമ്പനിയുടെ ടവറുകളും, ഫൈബറും കേബിളുകളും വിൽക്കാൻ കമ്പനി നിയമ ട്രിബ്യുണലിെൻറ അനുമതി തേടണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ആസ്തികൾ വിൽക്കുന്നത് ബോംബെ ഹൈകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
ജസ്റ്റിസ് എ.കെ ഗോയലിെൻറ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണ് സ്വത്തുക്കൾ വിൽക്കുന്നതിനുള്ള അനുമതി നൽകിയത് . റിലയൻസ് കമ്യൂണിക്കേഷെൻറ സ്പെക്ട്രം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വ്യവസായങ്ങൾ വിൽക്കാൻ സാധിക്കും.
അതേ സമയം, കമ്പനിയുടെ ടവറുകൾ, ഫൈബർ കേബിൾ എന്നിവ വിൽക്കുന്നത് റിലയൻസിന് അനുമതിയില്ല. ഇത് വിൽക്കുന്നതിനായി നാഷണൽ കമ്പനി നിയമ അതോറിറ്റിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം. നാഷണൽ കമ്പനി നിയമ അതോറിറ്റി ഉത്തരവിനെതിരെ റിലയൻസ് സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും. റിലയൻസിൽ ഒാഹരി പങ്കാളിത്തമുള്ള എച്ച്.സി.ബി.സി നൽകിയ ഹരജി പരിഗണിച്ചാണ് അതോറിറ്റി ടവർ, ഫൈബർ ബിസിനസുകൾ വിൽക്കുന്നതിന് സ്റ്റേ ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.