സിൻഡിക്കേറ്റ് ബാങ്കിലും 1500 കോടിയുടെ ക്രമക്കേടെന്ന് പരാതി
text_fieldsന്യൂഡൽഹി: യെസ് ബാങ്കിന് പിന്നാലെ സിൻഡിക്കേറ്റ് ബാങ്കിലും പ്രതിസന്ധിയുണ്ടെന്ന സൂചന നൽകി ജീവനക്കാരുടെ പരാ തി. ക്രമവിരുദ്ധമായി 1500 കോടി രൂപ വായ്പ സ്വകാര്യ സ്ഥാപനത്തിന് നൽകിയെന്ന പരാതിയാണ് തൊഴിലാളി യൂണിയനുകൾ കേന്ദ്ര ധനമന്ത്രിക്ക് നൽകിയത്.
സിൻഡിക്കേറ്റ് ബാങ്കിെൻറ എക്സിക്യൂട്ടീവ് ഡയറക്ടറായ എസ്.കൃഷ്ണൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനായ എസ്.രാജഗോപാലെൻറ ഉടമസ്ഥതയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചുവെന്നാണ് ആരോപണം. കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ശ്രേയിയെന്ന സ്ഥാപനത്തിനായാണ് വായ്പ നൽകിയത്.
റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളിലെല്ലാം ശ്രേയി ഏറെ പിന്നിലായിട്ടും വായ്പ അനുവദിച്ചുവെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. 33 രൂപയുണ്ടായിരുന്ന ശ്രേയിയുടെ ഒാഹരി മൂല്യം ഇപ്പോൾ ആറ് രൂപയാണ്. യെസ് ബാങ്കിന് ശേഷം മറ്റൊരു ബാങ്ക് കൂടി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയാണ് സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.