മീ ടൂ: മുതിർന്ന ഉദ്യോഗസ്ഥനോട് ലീവിൽ പോകാൻ നിർദേശിച്ച് ടാറ്റ മോേട്ടാഴ്സ്
text_fieldsന്യൂഡൽഹി: മീ ടൂ ആരോപണങ്ങളെ തുടർന്ന് ചീഫ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ തലവനോട് അവധിയിൽ പോകാൻ നിർദേശിച്ച് ടാറ്റ മോേട്ടാഴ്സ്. ഇയാൾ കമ്പനിയിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ബോളിവുഡിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും പിടിച്ചുലച്ച മീ ടൂ കോർപ്പേററ്റ് മേഖലയിലേക്ക് എത്തുന്നുവെന്നതിെൻറ സൂചനയാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തൽ.
കമ്പനിയുടെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ തലവൻ സുരേഷ് രങ്കരാജനാണ് ആരോപണങ്ങളിൽ കുടുങ്ങിയത്. ആരോപണം ഉയർന്ന് മണിക്കൂറുകൾക്കകം തെന്ന സുരേഷ് രങ്കരാജനോട് ടാറ്റ മോേട്ടാഴ്സ് അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. സുരേഷ് രങ്കരാജനോട് അടിയന്തിരമായി അവധിയിൽ പോകാൻ നിർദേശിച്ചതായി ടാറ്റ മോേട്ടാഴ്സിെൻറ എച്ച്.ആർ വിഭാഗത്തിെൻറ ട്വീറ്റ് വ്യക്തമാക്കുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് എത്രയും പെെട്ടന്ന് അന്വേഷണം നടത്തി രങ്കരാജനെതിരെ നടപടിയെടുക്കുമെന്നും ടാറ്റ മോേട്ടാഴ്സ് ട്വീറ്റിൽ അറിയിച്ചു.
2016ലാണ് രങ്കരാജൻ ടാറ്റ മോേട്ടാഴ്സിെൻറ കോർപ്പറേറ്റ് കമ്യുണിക്കേഷൻ തലവനായി നിയമതിനായത്. അതിന് മുമ്പ് വോഡഫോൺ, നിസാൻ തുടങ്ങിയ കമ്പനികളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.