നികുതിവെട്ടിപ്പ് അറിയിച്ചാൽ അഞ്ച് കോടി വരെ പാരിതോഷികം
text_fieldsന്യൂഡൽഹി: നികുതിവെട്ടിപ്പും ബിനാമി ഇടപാടുകളും തടയാൻ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. ഇതിനായി മൂന്ന് പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. വിദേശത്തുള്ള നികുതിവെട്ടിപ്പും ബിനാമി ഇടപാടുകളെയും സംബന്ധിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് കോടി രൂപ പാരിതോഷികം നൽകുന്നതാണ് പദ്ധതികളിലൊന്ന്. ഇന്ത്യയിലെ നികുതിവെട്ടിപ്പിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകും. രാജ്യത്തെ ബിനാമി ഇടപാടുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകാനും ധാരണയായിട്ടുണ്ട്.
പാരിതോഷികം വർധിപ്പിക്കുന്നതിലുടെ നികുതിവെട്ടിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് നികുതി വകുപ്പിെൻറ കണക്കുകൂട്ടൽ. ഇത്തരം വിവരം നൽകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വകുപ്പ് അറിയിച്ചു. വിദേശ പൗരൻമാർക്കും നികുതിവെട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാവുമെന്നും നികുതി വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.