ലിംഗ വിവേചനതർക്കം: ഗൂഗ്ളിെൻറ ‘ടൗൺ ഹാൾ’ യോഗം ഉപേക്ഷിച്ചു
text_fields
കാലിഫോർണിയ (യു.എസ്.എ): ലിംഗവിവേചനം സംബന്ധിച്ച് സ്ഥാപനത്തിനുള്ളിൽ രൂപപ്പെട്ട തർക്കം പുറത്തായതിനെ തുടർന്ന് ഗൂഗ്ൾ കമ്പനി അധികൃതർ ജീവനക്കാരുമായി സംവദിക്കാൻ കൂടുന്ന ‘ടൗൺ ഹാൾ’ യോഗം ഉപേക്ഷിച്ചതായി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സുന്ദർ പിച്ചെ അറിയിച്ചു. തർക്കം സംബന്ധിച്ച് ജീവനക്കാർ മാനേജ്മെൻറിന് മുന്നിൽ ഉന്നയിച്ച ചോദ്യങ്ങളും ചോദ്യകർത്താക്കളുടെ വിവരങ്ങളുമടക്കമാണ് ഒാൺലൈൻ മാധ്യമങ്ങളിലൂടെ ചോർന്നത്. ഇതുമൂലം യോഗത്തിൽ പെങ്കടുക്കാൻ നിരവധിപേർ ഭയപ്പെടുന്നെന്ന് സി.ഇ.ഒ ജീവനക്കാർക്കയച്ച ഇ-മെയിലിൽ ചൂണ്ടിക്കാട്ടുന്നു.
സ്ഥാപനത്തിലെ സോഫ്റ്റ്വെയർ എൻജിനീയറായ ജെയിംസ് ഡാമോർ കഴിഞ്ഞ വാരാന്ത്യം വിതരണം ചെയ്ത കുറിപ്പാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ജൈവികമായ വൈവിധ്യംമൂലം െഎ.ടി ജോലികളിൽ പുരുഷന്മാരോളം മികവുപുലർത്താൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് ഡാമോർ കുറിപ്പിൽ വ്യക്തമാക്കി. സ്ത്രീകൾക്ക് ജോലിയുടെ സമ്മർദം നേരിടാൻ ശേഷി കുറവാണെന്നും അദ്ദേഹം വാദിച്ചു. ഇതിനെതിരെ മാനേജ്മെൻറും ജീവനക്കാരും രംഗത്തുവന്നു. ഇതുസംബന്ധിച്ച് ജീവനക്കാർ ഉന്നയിച്ച ചോദ്യങ്ങളാണ് ചോർന്നത്. അതോടൊപ്പം ജീവനക്കാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമൻറുകളും ചിത്രീകരണങ്ങളും പുറത്ത് പ്രചരിച്ചു. യാഥാസ്ഥിതിക മാധ്യമങ്ങളാണ് പ്രചാരണത്തിന് ചുക്കാൻപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.