ഹാർലി ഡേവിഡ്സണ്‍ അവർ 100 ശതമാനം നികുതി ഇൗടാക്കുന്നു; ഇന്ത്യയെ വിമർശിച്ച് ട്രംപ്
text_fieldsന്യൂയോര്‍ക്ക്: ഇന്ത്യൻ നികുതി നിരക്കിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യ വളരെ ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യമാണെന്ന് വാഷിങ്ടണിൽ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആ ക്ഷന്‍ കോണ്‍ഫറന്‍സിൽ ട്രംപ് അഭിപ്രായപ്പെട്ടു.
'ഇന്ത്യയിലേക്ക് നമ്മള്‍ ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിൾ കയറ്റി അയക്കുമ്പോള്‍ അവര്‍ അതിന് വളരെ ഉയര്‍ന്ന താരിഫാണ് ഈടാക്കുന്നത്. തിരിച്ച് ഇന്ത്യയില്‍ നിന്നുളള ഇറക്കുമതിക്കും ഉയര്‍ന്ന നികുതി ഇൗടാക്കുന്നു. അവർ 100 ശതമാനം ഇൗടാക്കുേമ്പാൾ അതേ ഉൽപന്നത്തിന് 25 ശതമാനമെങ്കിലും നമ്മൾ ഇൗടാക്കണം. 25 ശതമാനം മാത്രം ഇൗടാക്കുന്നത് തന്നെ നമ്മെ സംബന്ധിച്ചിടത്തോളം മണ്ടത്തരമാണ്. എന്നാലും നിങ്ങൾക്ക് (രാജ്യങ്ങൾ) വേണ്ടിയാണത്. എനിക്ക് നിങ്ങളുടെ സേപാർട്ട് ആവശ്യമുണ്ട്. -ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയില്‍ നിന്നുളള ഉല്‍പന്നങ്ങള്‍ക്ക് റെസിപ്രോക്കല്‍ (പരസ്പര പൂരകമായ) നികുതിയീടാക്കുന്നതിനെ കുറിച്ചും ട്രംപ് പരാമർശിച്ചു. അവർ ഇൗടാക്കുന്ന നികുതിക്ക് പകരം പരസ്പര പൂരകമായ നികുതി അമേരിക്ക ഇൗടാക്കണമെന്നും അദ്ദേഹം കോൺഫറൻസിൽ അറിയിച്ചു. കഴിഞ്ഞ വർഷം 'താരിഫ് കിങ്' എന്ന് വിളിച്ചായിരുന്നു ഇന്ത്യയെ ട്രംപ് വിമർശിച്ചത്.
നേരത്തെ ഹാര്‍ലിഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് 100 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ഇന്ത്യ ഇറക്കുമതി നികുതി കുറച്ചിരുന്നു. എന്നാല്‍ ആ നടപടിയോട് ട്രംപ് അന്ന് പൂര്‍ണ സംതൃപ്തി അറിയിച്ചിരുന്നില്ല. അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 2.4 ശതമാനം മാത്രമാണ് നികുതി ഇൗടാക്കുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. രണ്ട് മണിക്കൂറോളമാണ് ട്രംപ് കോൺഫറൻസിൽ സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.