ഓഹരി വിപണിയിൽ ഇപ്പോൾ നിക്ഷേപിക്കാമോ?
text_fieldsകഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇന്ത്യൻ ഓഹരി വിപണി ആറ് ശതമാനമാണ് ഇടിഞ്ഞത്. 2018 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് ഓഹരി വിപണി ഇത്രയും വലിയ തകർച്ചയെ അഭിമുഖീകരിക്കുന്നത്. നിഫ്റ്റി 11,000 പോയിൻറിന് താഴെ പോകുമെന്ന പ്രവചനങ്ങൾ വന്നു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിൽ വിപണിയിൽ ഇപ്പോൾ നിക്ഷേപിക്കുന്നത് ഉചിതമാവുമോയെന്നാണ് നിക്ഷേപകരുടെ മനസിലുയരുന്ന ചോദ്യം.
മറ്റുള്ളവർ ആഗ്രഹിക്കുേമ്പാൾ ഭയപ്പെടുക. മറ്റുള്ളവർ ഭയപ്പെടുേമ്പാൾ ആഗ്രഹിക്കുയെന്ന വാരൻ ബഫറ്റിെൻറ വാക്കുകൾക്ക് ഓഹരി വിപണിയി പ്രസക്തിയുണ്ട്. ഓഹരി വിപണിയിൽ നിന്ന് ആദായം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപിക്കാൻ പറ്റിയ സമയമാണിെതന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഓഹരി വിപണിയുടെ തകർച്ച എത്രനാൾ തുടരുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് കൊട്ടക് സെക്യൂരിറ്റി സീനിയർ വൈസ് പ്രസിഡൻറ് ശ്രീകാന്ത് ചവാൻ പറയുന്നത്. നിഫ്റ്റിയിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന പണത്തിെൻറ പകുതി ഇപ്പോൾ നിക്ഷേപിക്കുക. നിഫ്റ്റി 11,000 പോയിൻറിലെത്തുേമ്പാൾ ബാക്കി പകുതിയും വിപണിയിലിറക്കുക.
ദീർഘകാല നിക്ഷേപകർക്ക് ഓഹരി വിപണിയിൽ പണമിറക്കാൻ പറ്റിയ സമയമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2003ൽ സാർസ്, 2016ൽ സിക്ക എന്നിങ്ങനെയുള്ള സാംക്രമിക രോഗങ്ങളുണ്ടായപ്പോഴും വിപണിയിൽ തകർച്ചയുണ്ടായിരുന്നു. അന്ന് ഒാഹരി വിപണിയിൽ നിക്ഷേപിച്ചവർ നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് ഐ.സി.ഐ.സി.ഐ ഡയറക്ട് റിസേർച്ച് തലവൻ പങ്കജ് പാണ്ഡ പറഞ്ഞു. അതേ രീതിയിൽ വൈകാതെ തന്നെ വിപണി തിരിച്ചു കയറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.