തേഡ് പാർട്ടി ഇൻഷുറൻസ് പ്രിമീയം 50 ശതമാനം വർധിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: പ്രിമീയം കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് 50 ശതമാനം വർധിപ്പിക്കുന്നു. ഇൻഷുറൻസ്റെഗുലേറ്ററി അതോറിറ്റിയാണ് ഇതു സംബന്ധിച്ച ശിപാർശ നൽകിയിരിക്കുന്നത്. 1000 സി.സി മുതൽ 1500 സി.സി വരെയുള്ള കാറുകളുടെ തേർഡ് പാർട്ടി ഇൻഷൂറൻസാണ് വർധിപ്പിക്കുന്നത്.
മാരുതി ആൾേട്ടാ, ടാറ്റ നാനോ, ഡാറ്റ്സൺ ഗോ എന്നീ കാറുകളുടെ ഇൻഷുറൻസ് പ്രിമീയം വർധിപ്പിക്കേണ്ടെന്നും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ ശിപാർശയിലുണ്ട്. 50 ശതമാനം വർധിപ്പിക്കാനാണ് ശിപാർശയെങ്കിലും 25 മുതല്‍ 30 ശതമാനം വരെ നിരക്കില്‍ വര്‍ധനവ് വരുത്തിയേക്കുമെന്നാണ് സൂചന. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കി കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വീണ്ടും പ്രിമീയം വർധിപ്പിക്കാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്.
ജനറൽ ഇൻഷുറൻസിെൻറ കണക്ക് പ്രകാരം രാജ്യത്ത് ഇൻഷുർ ചെയ്ത 19 കോടിയോളം വാഹനങ്ങളിൽ 8.26 കോടി വാഹനങ്ങൾക്ക് മാത്രമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.