നികുതി ചോരുന്നു; ജി.എസ്.ടിയിൽ പ്രതീക്ഷിച്ചത് കിട്ടുന്നില്ല –ധനമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ നികുതി വരുമാനം വൻതോതിൽ ചോരുന്നെന്നും ചരക്കുസേ വന നികുതി(ജി.എസ്.ടി)യിൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നും മന്ത്രി തോമസ് െഎസക്. സ്വർണം, ടൈൽ, ഗ്രാനൈറ്റ്, പുകയില തുടങ്ങിയ ഉൽപന്നങ്ങളിൽ വാറ്റ് നികുതിക്കാലത്ത ് ലഭിച്ചിരുന്നതിെൻറ പകുതിയിലും താഴെയാണ് ജി.എസ്.ടിയിൽ ലഭിക്കുന്നത്. ജി.എസ്.ടി സംവിധാനം പൂർണമായും നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് സംസ്ഥാനങ്ങൾക്ക് ഇടപെടുന്നതിനും പരിമിതിയുണ്ടെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.
അഖിലേന്ത്യ ശരാശരിയെക്കാൾ താഴെയാണ് കേരളത്തിെൻറ നികുതി വളർച്ച. ജി.എസ്.ടി നടപ്പാവുന്നതോടെ നികുതിവരുമാനം ഉയരുമെന്നും സംസ്ഥാനത്തിെൻറ സാമ്പത്തികനില സുരക്ഷിതമാകുമെന്നായിരുന്നു പ്രതീക്ഷ. അത് യാഥാർഥ്യമായില്ല. ഗൾഫ് വരുമാനം കുറഞ്ഞതോടെ സാമ്പത്തികരംഗത്ത് മുരടിപ്പ് പ്രകടമാണ്. പെട്രോൾ നികുതി വളർച്ചയും കുറയുകയാണ്. 2016-17ൽ 17 ശതമാനമായിരുന്ന പെട്രോൾ നികുതി വളർച്ച 2017-18ൽ 12.5 ശതമാനമായി താഴ്ന്നു. 2018-19ൽ 10.7 ശതമാനമാണ് വളർച്ച. ജി.എസ്.ടി ആളുകൾ പൂഴ്ത്തുന്നെന്ന് പറയാമെങ്കിലും കമ്പനികൾ നേരിട്ട് നൽകുന്ന പെട്രോൾ നികുതിയിൽ എങ്ങനെ ഇടിവുവരുന്നെന്ന് വ്യക്തമല്ല. സർക്കാർ നിയന്ത്രണങ്ങൾക്കും അപ്പുറമുള്ള കാര്യങ്ങൾ സാമ്പത്തിക ഘടനയിൽ നടക്കുന്നുണ്ട്.
കേരളത്തിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ 80 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നതാണ്. ഇത് 80 വഴികളിലൂടെയാണ് എത്തുന്നത്. ഇ-വേ ബിൽ സംവിധാനം ഇനിയും കാര്യക്ഷമമായിട്ടില്ല. കണക്കുകൾ പുറത്തുവന്നാലേ നടപടിയെടുക്കാനാകൂ.നികുതി ചോർച്ച കണ്ടുപിടിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല. വാർഷിക റിേട്ടൺ ലഭിച്ചാലേ എന്തെങ്കിലും ചെയ്യാനാവൂ. അതിനുള്ള സമയം ആകുന്നതേയുള്ളൂ. അനധികൃത ഇൻപുട്ട് ടാക്സ് ക്രെഡിറ്റാണ് നികുതി ചോർച്ചക്ക് കാരണമെങ്കിൽ തിരിച്ചുപിടിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നുണ്ട്. റിേട്ടണുകൾ ലഭിച്ചുതുടങ്ങിയ ശേഷം നടപടിയെടുക്കും. കേരളത്തിലേക്ക് ചരക്കുകൾ കൊണ്ടുവരുന്ന പാതകളിൽ കാമറകൾ സ്ഥാപിക്കും. ഇതുവഴി ലഭിക്കുന്ന ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി പരിശോധന നടത്തും. സ്വർണം, ടൈൽ, ഗ്രാനൈറ്റ്, പുകയില ഉൽപന്നങ്ങൾ തുടങ്ങിയ മേഖലയിൽ പരിശോധന ശക്തിപ്പെടുത്തും. സ്ക്വാഡുകൾ വർധിപ്പിക്കും. ഇതുവഴി നടപ്പുവർഷം 14 ശതമാനം നികുതി വരുമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.