മൂന്നു വർഷം; തീരുവ കൂടിയത് 150 ശതമാനം
text_fieldsബി.ജെ.പി സർക്കാർ അധികാരത്തിൽവന്ന് മൂന്നു വർഷത്തിനിടയിൽ എക്സൈസ് തീരുവ വർധിച്ചത് 150 ശതമാനം. വർധിപ്പിച്ച എക്െസെസ് തീരുവയിൽ ഒരു പങ്ക് ഉപേക്ഷിച്ച് ജനങ്ങൾക്ക് സമാശ്വാസം പകരാൻ സർക്കാർ തയാറല്ല എന്നാണ് ധനമന്ത്രിവ്യക്തമാക്കിയിരിക്കുന്നത്്. പകരം, ഇന്ധന വില കുറക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറുകളുടെ തലയിലിട്ട് കൈകഴുകുകയാണ്.
എണ്ണവില വളരെ കുറഞ്ഞുനിന്ന ഘട്ടത്തിൽ അതിെൻറ പ്രയോജനം ഉപയോക്താക്കൾക്ക് നൽകാതെ എക്സൈസ് തീരുവ ഉയർത്തി മുതലാക്കുകയാണ് സർക്കാർ ചെയ്തത്. ധനക്കമ്മി കുറക്കുന്നതിനും സാമൂഹിക ക്ഷേമപദ്ധതികൾക്കുമുള്ള ഉപായമായി എക്സൈസ് വരുമാനത്തെയാണ് സർക്കാർ കണ്ടത്. മറ്റു മാർഗങ്ങളിലുള്ള വരുമാനക്കമ്മി മറച്ചുവെക്കാൻ ഇന്ധനത്തിെൻറ എക്സൈസ് അധിക വരുമാനം സർക്കാറിനെ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.