നിരോധനം മറികടക്കാൻ പുതു വഴിയുമായി ടിക് ടോക്
text_fieldsബീജിങ്: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിരോധിച്ചതിന് പിന്നാലെ ഇത് മറികടക്കാൻ പുതിയ നീക്കവുമായി ടിക് ടോക്. കമ്പനിയുടെ ഉടമസ്ഥരായ ബെറ്റ്ഡൻസാണ് ഇതിനായുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടുവെന്നാണ് റിപ്പോർട്ടുകൾ. പുതിയ ആളുകളെ ഉൾപ്പെടുത്തി ടിക് ടോക് ബോർഡ് പുനഃസംഘടിപ്പിക്കാൻ കമ്പനി തീരുമാനിച്ചു.
ഇതിനൊപ്പം ചൈനക്ക് പുറത്ത് ടിക് ടോകിന് മാത്രമായി പുതിയ ആസ്ഥാനം കണ്ടെത്താനും കമ്പനി തീരുമാനിച്ചതായാണ് വിവരം. നിലവിൽ ടിക് ടോകിന് മാത്രമായി ആസ്ഥാനമില്ല. ബെറ്റ്ഡാൻസിെൻറ ബെയ്ജിങ്ങിലെ കേന്ദ്രത്തിലിരുന്നാണ് ടിക് ടോകിെൻറ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്.
ഈ രീതിക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, ലണ്ടൻ, ഡബ്ലിൻ, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളിൽ എതെങ്കിലുമൊന്ന് ടിക് ടോകിെൻറ ആസ്ഥാനമാവും. ജീവനക്കാരുടേയും, കലാകാരൻമാരുടേയും, സഹ ഉടമസ്ഥരുടേയും താൽപര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് ടിക് ടോക് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്. നേരത്തെ ടിക് ടോക് നിരോധിക്കുന്നത് പരിഗണിക്കുകയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ടിക് ടോകിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഇന്ത്യ ആപ്പ് നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.