സാമ്പത്തിക പ്രതിസന്ധിയിലും എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമിക്കാനൊരുങ്ങി എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുേമ്പാഴും 10 എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമിക്കാ നൊരുങ്ങി പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ. ഇതിനായി രണ്ട് വട്ടം അഭിമുഖവും എയർ ഇന്ത്യ നടത്തി കഴിഞ്ഞു.
എയർ ഇന്ത്യ വിൽക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ സജീവമാക്കുന്നതിനിടെയാണ് കമ്പനിയുടെ പുതിയ നീക്കം. ജീവനക്കാർക്ക് പ്രതിമാസ ശമ്പളം പോലും കൊടുക്കാൻ ശേഷിയില്ലാത്ത കമ്പനി എന്തിനാണ് ഇപ്പോൾ എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമിക്കുന്നതെന്ന ചോദ്യം പലരും ഉന്നയിച്ചു കഴിഞ്ഞു.
പുതിയ നിയമനത്തോടെ എയർ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ എണ്ണം വർധിക്കും. നിലവിൽ 20 എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ് എയർ ഇന്ത്യക്കുള്ളത്. പുതിയ നിയമനം നടക്കുന്നതോടെ ഡയറക്ടർമാരുടെ എണ്ണം 30 ആയി വർധിക്കും. ശരാശരി രണ്ട് ലക്ഷം രൂപ വരെയാണ് കമ്പനിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പ്രതിമാസ ശമ്പളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.