തിരിച്ചടികളിൽ തളർന്ന് വിനോദ സഞ്ചാര രംഗം
text_fieldsകേരളത്തിലെ വിനോദ സഞ്ചാര രംഗത്തെ സംരംഭകർക്ക് ഇത് കഷ്ടകാലം. രണ്ടുമൂന്ന് വർഷമായി തുടർച്ചയായ തിരിച്ചടികളാണ് വിനോദ സഞ്ചാര സംരംഭകർ നേരിടുന്നത്. സർക്കാർ നയങ്ങൾ മുതൽ പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും മഴക്കുറവും മഴക്കൂടുതലും വരെ തിരിച്ചടികളായി വിനോദ സഞ്ചാര രംഗത്തെ സംരംഭകരെ വേട്ടയാടുകയാണ്. ആദ്യം ഇടിത്തീയായി പതിച്ചത് 2016െല നോട്ട് നിരോധനമായിരുന്നു. വിദേശ സഞ്ചാരികൾ ഏറ്റവുമധികം വന്നെത്തുന്ന വർഷാന്ത്യ സീസണ് തൊട്ടുമുമ്പായി നവംബറിലാണ് നോട്ട് നിരോധം വന്നത്. ഇതേ തുടർന്ന് ഇന്ത്യയിലെ കറൻസി ക്ഷാമവും ബാങ്കുകൾക്കും എ.ടി.എമ്മിനും മുന്നിൽ അനന്തമായി രൂപംെകാണ്ട നിരയുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൻ വാർത്തയായി. കുടിച്ച ചായക്ക് കൊടുക്കാൻ പണമില്ലാതെ മൂന്നാറിൽ വിദേശ വിേനാദ സഞ്ചാരിക്ക്ഇറങ്ങിയോടേണ്ട സ്ഥിതി വന്നതടക്കം വിശേഷങ്ങളും ട്രാവൽ മാഗസിനുകളിൽ ചർച്ചയായി. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യയിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞ വിദേശ വിനോദ സഞ്ചാരികൾ യാത്രാഗതി മാറ്റി. ഗുണം അനുഭവിച്ചത് ഇന്ത്യൻ ടൂറിസത്തോട് മത്സരിക്കുന്ന സിങ്കപ്പൂരും ശ്രീലങ്കയും മറ്റും.
കൈയിലുള്ള പണം ചെലവാക്കാൻ പേടിച്ച ആഭ്യന്തര വിനോദ സഞ്ചാരികളും യാത്രകൾ മാറ്റിവെച്ചു. ഫലം, ഹോട്ടൽ മുറികളും മറ്റും ആളില്ലാതെ ഒഴിഞ്ഞുകിടന്നു. നോട്ട് നിരോധനത്തിെൻറ അനിശ്ചിതത്വം ഒരുവിധം നീങ്ങിവരുന്നതിനിടയിലാണ്, കഴിഞ്ഞ ജൂലൈയിൽ അശനിപാതമായി ചരക്കു സേവന നികുതി (ജി.എസ്.ടി) വന്ന് പതിച്ചത്. വിനോദ സഞ്ചാര മേഖലയിലെ പല സേവനങ്ങൾക്കും 28 ശതമാനം വരെ ജി.എസ്.ടി ഏർപ്പെടുത്തിയതാണ് വിനയായത്.
ഇന്ത്യയിലെത്തുന്ന വിേദശികളിൽ അധികവും ഇടത്തരക്കാരാണ്. അവർ വിവിധ രാജ്യങ്ങളിലെ നിരക്കുകൾ താരതമ്യം ചെയ്തുനോക്കിയാണ് യാത്രാ പദ്ധതി തയാറാക്കുന്നത്. പതിവ് നിരക്കുകൾക്ക് പുറമെ 28 ശതമാനം ജി.എസ്.ടിയും എന്നായതോടെ, പലരും ഇന്ത്യയിലേക്കുള്ള യാത്ര മാറ്റി തുടങ്ങി. ഇതിനുപുറമേ കഴിഞ്ഞ വർഷം 30 ശതമാനം മഴ കുറഞ്ഞത് മൺസൂൺ ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചു.
ഇൗ തിരിച്ചടികളിൽനിന്ന് മുക്തമായി മികച്ച സീസൺ സംബന്ധച്ച പ്രതീക്ഷയിലായിരുന്നു ടൂറിസം സംരംഭകർ ഇൗ വർഷം. ഒരുവ്യാഴവട്ടത്തിനുശേഷം പൂത്തുലയുന്ന നീലക്കുറിഞ്ഞിയും മറ്റും ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷയാണ് ഉയർന്നത്. പക്ഷേ, അതിനിടെ ഇൗ വർഷത്തെ പ്രതീക്ഷക്ക് ആദ്യ തിരിച്ചടിയായി നിപ വൈറസ് ബാധയെത്തി. നിപ ബാധ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ വിനയായി. അതിന് പിന്നാലെയാണ് ഇപ്പോൾ, രൂക്ഷമായ മഴയും വെള്ളപ്പൊക്കവും. തുടർച്ചയായ തിരിച്ചടികളിൽ അന്തിച്ചുനിൽക്കുകയാണ് സംരംഭകർ.
വെള്ളപ്പൊക്കത്തിൽ ഉലഞ്ഞ് ‘ഹൗസ് ബോട്ട്’ രംഗം
ഒരുമാസത്തിലേറെയായി കുട്ടനാട് വെള്ളെപ്പാക്കത്തിെൻറ പിടിയിലാണ്. ഇതുവഴിയുള്ള റോഡ് ഗതാഗതം വരെ നിർത്തിവെക്കേണ്ടിവന്നു. ഇത് ഏറ്റവുമധികം ബാധിച്ചത് കായൽ വിേനാദ സഞ്ചാര മേഖലയെയാണ്. വൻതുക മുടക്കിയും ബാങ്ക് വായ്പയെടുത്തുമൊെക്ക ഹൗസ് ബോട്ട് രംഗത്ത് മുതൽമുടക്കിയവരുടെ പ്രതീക്ഷ വള്ളംകളിക്കാലത്തെ വിനോദ സഞ്ചാരികളുടെ ഒഴുക്കും ഒാണക്കാലവുമെല്ലാമാണ്. ആഴ്ചകളോളം കുട്ടനാട് വെള്ളത്തിനടിയിലായതോടെ ഇൗ പ്രതീക്ഷകൾകൂടിയാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത്. സഞ്ചാരികളില്ലാതെ ഹൗസ് ബോട്ടുകൾ തീരത്ത് വിശ്രമിച്ചു. വെള്ളപ്പൊക്കം കാരണം മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി ഉടൻ നടത്തുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും േനരത്തേയുള്ള വള്ളംകളി ഷെഡ്യൂൾ അനുസരിച്ച് യാത്രാപദ്ധതികൾ തയാറാക്കിയ വിദേശ സഞ്ചാരികളും മറ്റും ഇനി തിരിച്ചുവരുമോ എന്നാണ് ആശങ്ക.
ഉരുൾപൊട്ടിയ ‘നീലക്കുറിഞ്ഞി’ പ്രതീക്ഷകൾ
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പൂത്തുലയുന്ന നീലക്കുറിഞ്ഞി കാണാൻ ഇടുക്കിയിലെവിേനാദ സഞ്ചാര മേഖലകളിലേക്ക് വിേദശ സഞ്ചാരികളുടെയും ആഭ്യന്തര സഞ്ചാരികളുടെയും വൻ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. എട്ടുലക്ഷത്തിലധികം വിേനാദ സഞ്ചാരികളെയാണ് നീലക്കുറിഞ്ഞി സീസണിൽമാത്രം പ്രതീക്ഷിക്കുന്നത്. ഇവർക്ക് സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾക്കും രൂപം നൽകിയിരുന്നു. റിസോർട്ടുകളും ടൂർ ഒാപറേറ്റർമാരും മറ്റും നീലക്കുറിഞ്ഞി സീസണിൽ വിദേശ സഞ്ചാരികളെ പരമാവധി ആകർഷിക്കുന്നതിന് വെബ്സൈറ്റുകളിൽ പ്രത്യേക പ്രചാരണ പരിപാടികളും ഒരുക്കി. പക്ഷേ, ഇടുക്കിയിലെ ഉരുൾപൊട്ടലും കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമെല്ലാം പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. മണ്ണിടിച്ചിലിൽ വിദേശ വിേനാദ സഞ്ചാര സംഘം ഒറ്റപ്പെട്ടുപോയ സ്ഥിതിയുമുണ്ടായി. കനത്ത മഴ കാരണം ഇടുക്കിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രക്ക് നിയന്ത്രണവും ഏർപ്പെടുത്തേണ്ടിവന്നു. നീലക്കുറിഞ്ഞി സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിനകം, കാര്യങ്ങൾ നേരെയാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ. ഇടുക്കിയിലെ ചെറുകിട സംരംഭകർക്കും കച്ചവടക്കാർക്കും മറ്റും പ്രതീക്ഷ പകർന്നിരുന്നത് ഒാണ അവധിക്കാലത്ത് വിവിധ ജില്ലകളിൽ നിന്നെത്തുന്നവരിൽനിന്നുള്ള വരുമാനമാണ്. സംസ്ഥാനത്ത് ഇപ്പോൾ ശക്തമായിരിക്കുന്ന മഴക്കെടുതി ഇൗ പ്രതീക്ഷക്കും മങ്ങലേൽപിച്ചിരിക്കുകയാണ്.
നിപ പോയിട്ടും മാറാതെ ക്ഷീണം
ഏതാനും വർഷങ്ങളായി ടൂറിസം വകുപ്പ് മൺസൂൺ ടൂറിസം വിദേശ രാജ്യങ്ങളിൽ മാർക്കറ്റ് െചയ്യുകയാണ്. അറബ് സഞ്ചാരികളാണ് കേരളത്തിൽ മഴ ആസ്വദിക്കാൻ വരുന്നവരിൽ ഏറെയും. കഴിഞ്ഞ വർഷം മൺസൂൺ പിണങ്ങിയതാണ് സംരംഭകരെ വെട്ടിലാക്കിയതെങ്കിൽ ഇൗ വർഷം നിപയും പ്രളയവും പണിതന്നു. ‘നിപ’ ബാധയുടെ വാർത്തകൾ പ്രചരിച്ചതോടെ കേരളത്തിലേക്കുളള യാത്ര ഒഴിവാക്കാൻ പല ഗൾഫ് രാജ്യങ്ങളും നിർദേശം നൽകിയിരുന്നു. നിപ ഭീതിയിൽനിന്ന് മോചനംനേടിക്കൊണ്ടിരിക്കെയാണ് പ്രളയവും ഉരുൾപൊട്ടലും. അറബ് ലോകത്തെ മാധ്യമങ്ങളിൽവരെ ഇത് ഒന്നാംപേജ് വാർത്തയായതോടെ, ഇത്തവണത്തെ ‘മൺസൂൺ ടൂറിസം സീസണും ‘വെള്ളത്തിലായി’രിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.