ചന്ദാ കോച്ചാറിന് ഒടുവിൽ പടിയിറക്കം
text_fieldsമുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ െഎ.സി.െഎ.സി.െഎയുടെ തലപ്പത്തേക്ക് ചന്ദാ കോച്ചാർ എന്ന വനിതയെത്തുേമ്പാൾ നേരിടേണ്ടിയിരുന്ന വെല്ലുവിളികൾ ചെറുതായിരുന്നില്ല. ആ പ്രതിസന്ധികളെയെല്ലാം ധൈര്യപൂർവം നേരിട്ട് മേധാവിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചന്ദാ കോച്ചാറിന് കഴിഞ്ഞിരുന്നു.
പക്ഷേ തനിക്കെതിരായി അഴിമതി, സ്വജനപക്ഷ ആരോപണങ്ങൾ ഉയർന്നപ്പോൾ അതിനെ പ്രതിരോധിക്കുന്നതിൽ ചന്ദാ കോച്ചാർ പരാജയപ്പെട്ടു. ഒടുവിൽ ബാങ്കിെൻറ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ െഎ.സി.െഎ.സി.െഎ ചന്ദേകാച്ചാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്ന ചന്ദാ കോച്ചാറിെൻറ പടിയിറങ്ങൽ.
1984ൽ മാനേജ്മെൻറ് ട്രെയിനിയായിട്ടായിരുന്നു ചന്ദാ കോച്ചാർ െഎ.സി.െഎ.സി.െഎയിൽ ചേരുന്നത്. 2003ൽ ബാങ്ക് ലിക്വുഡിറ്റി പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാൾ അതിനെ തരണം ചെയ്യാനുള്ളവരുടെ സംഘത്തിൽ ചന്ദാ കോച്ചാർ ഉണ്ടായിരുന്നു. പിന്നീട് 2007ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ബാങ്കിെൻറ ജോയിൻറ് ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു. 2009ൽ 48ാം വയസിലാണ് െഎ.സി.െഎ.സി.െഎയുടെ പ്രായം കുറഞ്ഞ സി.ഇ.ഒയായിചന്ദാ കോച്ചാർ മാറി. കോസ്റ്റ്, ക്രെഡിറ്റ്, കറൻറ്, സേവിങ്സ്, കാപ്പിറ്റൽ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചന്ദാ കോച്ചാറിെൻറ പ്രവർത്തനം. െഎ.സി.െഎ.സി.െഎയുടെ വളർച്ച കോച്ചാറിെൻറ ഇൗ ഫോർമുലക്ക് നിർണായക സ്ഥാനമുണ്ട്.
ബാങ്കിെൻറ റിടെയിൽ ബിസിനസിൽ കാര്യമായ പുരോഗതിയുണ്ടായത് കോച്ചാറിെൻറ കാലത്തായിരുന്നു. കിട്ടാകടം ഉണ്ടാകുേമ്പാൾ ചടുലമായ തീരുമാനങ്ങളെടുത്ത് പ്രതിസന്ധി തരണം ചെയ്യാനും ചന്ദകോച്ചാർ മികവ് പുലർത്തിയിരുന്നു. ഇൗ കൃത്യതക്കും മികവിനുമുള്ള അംഗീകാരമായിട്ടായിരുന്നു 2011ൽ ചന്ദകോച്ചാറിന് പത്മവിഭൂഷൻ നൽകിയത്.
എന്നാൽ, വീഡിയോകോണുമായി ബന്ധപ്പെട്ട ഇടപാട് കേസിൽചന്ദാ കോച്ചാർസംശയത്തിെൻറ നിഴലിലായതോടെ ബാങ്കും അവരെ കൈവിടുകയായിരുന്നു. ഇപ്പോൾ നിർബന്ധിത അവധിയുടെ രൂപത്തിൽ താൽക്കാലികമായെങ്കിലും തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ അവർ നിർബന്ധിതയായി. ചന്ദകോച്ചാറിനെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ കൂടുതൽ നടപടികളിലേക്ക് ബാങ്ക് കടന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.