രാജ്യത്ത് സ്വർണ കള്ളക്കടത്ത് കുറയുന്നു; കാരണമെന്ത്?
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസ് റദ്ദാക്കിയത് മൂലം രാജ്യത്തെ സ്വർണ കള്ളക്കടത്ത് കുറഞ്ഞുവെന്ന് റിപ്പോർട്ട്. ഇതുമൂലം നിയമപരമായി ഇറക്കുമതി ചെയ്യുന്ന സ്വർണത്തിെൻറ അളവ് കൂടിയെന്നും അധികൃതർ അറിയിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഡീലർമാരിലൊരാൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി പങ്കുവെച്ചു. കള്ളക്കടത്ത് സ്വർണത്തിെൻറ വരവ് കുറഞ്ഞതാണ് ഇന്ത്യയിലെ സ്വർണവില ഉയരാനുള്ള ഒരു കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച 10 ഗ്രാം സ്വർണത്തിെൻറ വില റെക്കോർഡുകൾ ഭേദിച്ച് 49,045 രൂപയിലെത്തിയിരുന്നു.
കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം സ്വർണ കള്ളക്കടത്തിൽ വൻ കുറവുണ്ടായെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ വിഭാഗം തലവൻ സോമസുന്ദരം പറഞ്ഞു. കഴിഞ്ഞ വർഷം എത്തിയതിനേക്കാൾ കുറഞ്ഞ സ്വർണം മാത്രമേ ഈ വർഷം രാജ്യത്തേക്ക് കള്ളക്കടത്തിലൂടെ എത്താൻ സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 120 ടൺ സ്വർണം കള്ളക്കടത്തിലൂടെ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
സ്വർണത്തിെൻറ ഇറക്കുമതി ചുങ്കം 10 ശതമാനമായി ഉയർത്തിയതോടെയാണ് ഇന്ത്യയിൽ കള്ളക്കടത്ത് കൂടിയത്. ഇതിനൊപ്പം 3 ശതമാനം ജി.എസ്.ടിയും കൂടിയാവുേമ്പാൾ ഇന്ത്യയിൽ സ്വർണത്തിന് ഉയർന്ന നികുതിയാണ് നൽകേണ്ടി വരിക. ഇതാണ് കള്ളക്കടത്തുകാർക്ക് പ്രചോദനമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.