തിരുവനന്തപുരം ഉൾപ്പെടെ അഞ്ചു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന്
text_fieldsന്യൂഡൽഹി: തിരുവനന്തപുരം, മംഗളൂരു എന്നിവ അടക്കം രാജ്യത്തെ അഞ്ചു വിമാ നത്താവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിെൻറ കൈകളിലേക്ക്. ആഗോള നിലവാരത്തിൽ അടിസ്ഥാന സൗകര്യവും സേവനവും ഒരുക്കാനുള്ള ലേലത്തി ൽ അദാനി ഗ്രൂപ് മുന്നിൽ.
സ്വകാര്യവത്കരണത്തിനെതിരായ പ്രതിഷേധ ം നിലനിൽക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവ സായി ഗൗതം അദാനിക്ക് അഞ്ചു വിമാനത്താവളങ്ങളുടെയും നടത്തിപ്പ് 50 വർ ഷത്തേക്ക് വിട്ടുകൊടുക്കുന്നത്.
അഹ്മദാബാദ്, ജയ്പുർ, ലഖ്നോ എ ന്നിവയാണ് മറ്റു വിമാനത്താവളങ്ങൾ. തിരുവനന്തപുരത്തെ ലേലത്തിൽ പ ിടിക്കാൻ കേരള വ്യവസായ വികസന കോർപറേഷൻ (കെ.എസ്.െഎ.ഡി.സി) വഴി സം സ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും തള്ളിപ്പോയി.
അദാനി ഗ്രൂപ് ഒന്നാം സ് ഥാനത്തും കെ.എസ്.െഎ.ഡി.സി രണ്ടാമതും ജി.എം.ആർ ഗ്രൂപ് മൂന്നാമതുമെ ത്തി. ഒാരോ യാത്രക്കാരനുവേണ്ടിയും വിമാനത്താവള അതോറിറ്റിക്ക് ന ൽകുന്ന ഉയർന്ന തുക അദാനി ഗ്രൂപാണ് രേഖപ്പെടുത്തിയത്.
അദാനി 168 രൂപ രേഖപ്പെടുത്തിയപ്പോൾ 135, 63 എന്നിങ്ങനെയാണ് മറ്റുള്ളവർ മുന്നോട്ടുവെ ച്ച വാഗ്ദാനം. നേരത്തേ വിഴിഞ്ഞം തുറമുഖ വികസന കരാർ നേടിയതും അദാന ിതന്നെ.
തുറമുഖം, ഖനനം, ഉൗർജം തുടങ്ങിയ മേഖലകളിൽ അതികായരായ അ ദാനി ഗ്രൂപ് വിമാനത്താവള നടത്തിപ്പിൽ പുതുമുഖങ്ങളാണ്. എന്നിട്ടു കൂടി ഒറ്റയടിക്ക് അഞ്ചു വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വന്തമാക ്കി. ഡൽഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചു മതല വഹിക്കുന്ന ജി.എം.ആർ ഗ്രൂപ്പിനെയും പിന്തള്ളിയാണ് ലേലത്തിൽ അദാ നി മുന്നിലെത്തിയത്.
ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ഇപ്പ ോൾ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യക്കാണ്. വിമാനത്താവള നവീക രണവും നടത്തിപ്പും പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റാൻ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.
ഇൗ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല വൈകാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അദാനി ഗ്രൂപ്പിന് കൈമാറും. കോടതി ഇടപെടൽ ഉണ്ടായതിനാൽ ഗുവാഹതി വിമാനത്താവളത്തിെൻറ ലേല രേഖകൾ നാളെയാണ് തുറന്നു പരിശോധിക്കുക.
ആറു വിമാനത്താവളങ്ങൾക്കായി 10 കമ്പനികളിൽ നിന്നായി 32 ‘ടെക്നിക്കൽ ബിഡ്’ ആണ് കിട്ടിയത്. തിരുവനന്തപുരത്തിനും മംഗളൂരുവിനും മൂന്നു കമ്പനികൾ വീതമാണ് എത്തിയത്.
മംഗളൂരുവിലെ നവീകരണ ലേലത്തിൽ, കൊച്ചിയിലെ ‘സിയാൽ’ രണ്ടാം സ്ഥാനത്തായി. അഹ്മദാബാദ്, ജയ്പുർ വിമാനത്താവളങ്ങൾക്കായി ഏഴ് കമ്പനികൾ പെങ്കടുത്തു. ലഖ്നോ, ഗുവാഹതി എന്നിവക്കായി ആറ് കമ്പനികളാണ് ഉണ്ടായിരുന്നത്.
സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനി ഗ്രൂപ് പിടിമുറുക്കിയത് സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടിയായി. സ്വകാര്യവത്കരണം തുടക്കം മുതൽ എതിർത്ത സംസ്ഥാന സർക്കാർ കേന്ദ്രം വഴങ്ങാതെവന്നതോടെയാണ് മത്സരത്തിൽ പെങ്കടുത്തത്.
എന്നാൽ, ലേലത്തിൽ അദാനിക്ക് പിന്നിൽ രണ്ടാമതെത്താനേ സംസ്ഥാന വ്യവസായ വികസന കോർപറേഷന് (കെ.എസ്.െഎ.ഡി.സി) കഴിഞ്ഞുള്ളൂ.
സ്വകാര്യവത്കരണത്തിനെതിരെ വിമാനത്താവള ജീവനക്കാരടക്കം പ്രതിഷേധത്തിലാണ്. കടുത്ത എതിർപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. വിമാനത്താവളത്തിന് സ്ഥലം നല്‍കിയത് സംസ്ഥാന സര്‍ക്കാറാണ്.
ആ നിലക്ക് ടെൻഡർ കഴിച്ച് 10 ശതമാനം കൂടി ‘റൈറ്റ് ഒാഫ് ഫസ്റ്റ് റിഫ്യൂസൽ’ എന്നരീതിയിൽ കേന്ദ്രം സംസ്ഥാനത്തിന് അവകാശം അനുവദിച്ചിരുന്നു. ഇത് കിട്ടിയാൽപോലും അദാനി ഗ്രൂപ് നല്കിയ തുകയുടെ താഴെ യേ വരുന്നുള്ളൂയെന്നതും സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായി.
തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍തന്നെ വിമാനത്താവള അതോറിറ്റി ജീവനക്കാര്‍ ഉൾപ്പെടെയുള്ളവര്‍ ഇത് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തന്ത്രമാെണന്ന് ആരോപിച്ച് പ്രതിഷേധിച്ചിരുന്നു.വിമാനത്താവളത്തിന് മുന്നിൽ സമരം തുടരുകയാണ്.
പ്രതിഷേധ റൺവേയിൽ വിമാനത്താവളം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധം ശക്തം. എല്‍.ഡി.എഫ് കരിദിനമാചരിച്ചും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ അനിശ്ചിതകാല റിലേ നിരാഹാരവുമായും രംഗത്തുണ്ട്. എയര്‍പോര്‍ട്ട് ടാക്സി തൊഴിലാളി യൂനിയന്‍, വള്ളക്കടവ് മുസ്ലിം ജമാഅത്ത്, വിമാനത്താവളത്തിന് ഒരു തുണ്ടുഭൂമി നല്‍കിെല്ലന്ന തീരുമാനവുമായി വള്ളക്കടവ്-വയ്യാമൂല ജോയൻറ് ആക്ഷന്‍ കൗണ്‍സില്‍, വികസനത്തിെൻറ പേരില്‍ കൂടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവരെല്ലാം സമരത്തിലാണ്. വിമാനത്താവളത്തിനുമുന്നില്‍ എല്‍.ഡി.എഫ് ജില്ലകമ്മിറ്റി നടത്തുന്ന റിലേ ധര്‍ണയില്‍ അരുവിക്കര മണ്ഡലത്തില്‍നിന്ന് ജനപ്രതിനിധികള്‍ പങ്കെടുത്തു.
സി.പി.എം ജില്ലകമ്മിറ്റി അംഗം കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയൻ 90 ദിവസമായി നടത്തുന്ന ധര്‍ണ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല റിലേ നിരാഹാരമായി.
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വള്ളക്കടവ് മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ സമരപ്പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവേഴസ് യൂനിയെൻറ റിലേ ധര്‍ണ വള്ളക്കടവ് ജമാഅത്ത് പ്രസിഡൻറ് സൈഫുദ്ദീന്‍ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ എല്‍.ഡി.എഫ് തിങ്കളാഴ്ച കരിദിനം ആചരിച്ചു. 28ന് വിമാനത്താവളത്തിലേക്ക് രക്ഷാമാർച്ചും നടത്തും.
അദാനിക്ക് പതിച്ചുകൊടുക്കാൻ ധിറുതി; നടപടി കോടതി കയറിയേക്കും
ന്യൂഡൽഹി: തിരുവനന്തപുരവും മംഗലാപുരവും അടക്കം അഞ്ചു വിമാനത്താവളങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തൻ ഗൗതം അദാനിയുടെ കമ്പനിക്ക് പതിച്ചുകൊടുക്കുന്നത് വിവാദത്തിലേക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുേമ്പ നടപടികൾ മുന്നോട്ടു നീക്കുകയായിരുന്നു. ലേല നടപടിയുടെ സമയം ചുരുക്കിയത് മത്സരം കുറച്ച്, ഇഷ്ടക്കാരെ സഹായിക്കാനെന്ന് ആക്ഷേപം.
ലേലത്തിൽ പെങ്കടുക്കുന്നവർക്ക് രേഖകൾ സമർപ്പിക്കാൻ കിട്ടിയത് രണ്ടര മാസം മാത്രം. പതിറ്റാണ്ടു മുമ്പ് ഡൽഹി വിമാനത്താവളം സ്വകാര്യവത്കരിച്ചപ്പോൾ കിട്ടിയ സമയം ആറു മാസത്തിലേറെ. ലേല നടപടി കോടതി കയറിയേക്കും. വിഷയങ്ങൾ പലതാണ്:
* നടത്തിപ്പു ചുമതല ഏറ്റെടുക്കാൻ മുന്നോട്ടു വന്ന സംസ്ഥാന സർക്കാർ പിന്തള്ളപ്പെട്ടതിനാൽ തുടർ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന വടംവലി ഉണ്ടാവും.
* എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ ജീവനക്കാർ തൊഴിൽ നഷ്ട ഭീതിയിൽ, പ്രതിഷേധത്തിൽ.
* വ്യോമയാന രംഗത്ത് പുതുമുഖങ്ങളായ അദാനി ഗ്രൂപ്പിെൻറ നവീകരണ, നടത്തിപ്പ് പരിചയസമ്പന്നത വെല്ലുവിളി.
* ആറു വിമാനത്താവളങ്ങൾക്കും വെവ്വേറെ വികസന പരിഗണനകൾ വേണം. എന്നാൽ, സാേങ്കതിക, സാമ്പത്തിക ശേഷി നിർണയത്തിൽ ഒരേ മാനദണ്ഡം.
* സജ്ജീകരണങ്ങളും സേവനങ്ങളും മെച്ചപ്പെടുേമ്പാൾ യൂസേഴ്സ് ഫീസ് അടക്കം വിമാന യാത്രക്കാർ കൂടുതൽ തുക മുടക്കേണ്ടിവരും.
ലേലം നടപടിക്രമങ്ങൾ പാലിച്ചെന്ന് കേന്ദ്രം
കൊച്ചി: തിരുവനന്തപുരം അടക്കം വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകുന്നതിനോടനുബന്ധിച്ച ലേലം നടപടിക്രമങ്ങൾ അനുസരിച്ച് മാത്രമാണെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. തിരുവനന്തപുരം അടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ആക്ടിലെ 21(1) വകുപ്പ് പ്രകാരം പാട്ടത്തുക നിശ്ചയിക്കുന്നത് ലേലം നടത്തിയാണ്. ലേലം ഉറപ്പിച്ച് െലറ്റർ ഒാഫ് അവാർഡ് നൽകും മുമ്പ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വാങ്ങണമെന്നും തീരുമാനമുണ്ടെന്ന് കേന്ദ്രം കോടതിയെ ധരിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ചോദ്യം ചെയ്ത് കൊല്ലം സ്വദേശി ജി. മഹേഷ്, പന്തളം സ്വദേശി ആഷിഖ് നിസാർ ഹസൻ എന്നിവർ നൽകിയ ഹരജികളിലാണ് വിശദീകരണം. ഇതെ തുടർന്ന് ഹരജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല.
അദാനി ഗ്രൂപിന് കൈമാറാൻ അനുവദിക്കില്ല –കോടിയേരി
കോട്ടയം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിമാനത്താവളം ഏറ്റെടുക്കാനും കൊച്ചി, കണ്ണൂർ മാതൃകയിൽ നടത്താനും സർക്കാർ തയാറാണ്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നു–അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.