ഇൻഡിഗോ ഉടമകൾ തമ്മിൽ അഭിപ്രായഭിന്നതയെന്ന് റിപ്പോർട്ട്
text_fieldsമുംബൈ: ജെറ്റ്എയർവേയ്സിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിലും പ്രതിസന്ധി ഉടലെടുക്കുന്നതായി റിപ്പോർട്ട്. കടക ്കെണിയല്ല ഉടമകൾ തമ്മിലുള്ള കടുത്ത അഭിപ്രായഭിന്നതയാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കുന്നത്. ഇക്കണോമിക്സ് ടൈംസാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ സ്ഥാപകരായ രാകേഷ് ഗാങ്വാളും രാഹുൽ ഭാട്ടിയും തമ്മിൽ ചില കാര്യങ്ങളിൽ തർക്കങ്ങൾ ഉടലെടുത്തുവെന്നാണ് ഇക്കണോമിക്സ് ടൈംസ് വ്യക്തമാക്കുന്നത്.
ഇൻഡിഗോയുടെ ദീർഘകാല വികസന പദ്ധതികളെ കുറിച്ച് ഇരുവർക്കുമിടയിൽ രൂക്ഷമായ തർക്കം നില നിൽക്കുന്നുവെന്നാണ് സൂചന. എന്നാൽ, ഇത് നിയമവ്യവഹാരങ്ങളിലേക്ക് നീങ്ങില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വലിയ എയർക്രാഫ്റ്റുകളുപയോഗിച്ച് അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ച് ഇൻഡിഗോയുടെ വികസനം സാധ്യമാക്കാനാണ് ഭാട്ടിയയുടെ പദ്ധതി. എന്നാൽ, അഭ്യന്തര സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഗാങ്വാൾ ആവശ്യപ്പെടുന്നത്. ഇതിന് പുറമേ മറ്റ് പല കാര്യങ്ങളിലും ഇരുവരും തമ്മിൽ തർക്കങ്ങൾ നില നിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.