കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 7500 കോടി നൽകുമെന്ന് ട്വിറ്റർ സി.ഇ.ഒ
text_fieldsവാഷിങ്ടൺ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 7500 കോടി നീക്കുവെക്കുമെന്ന് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർ സെ. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക മാറ്റിവെക്കുന്ന കാര്യം അറിയിച ്ചത്. ആകെ സമ്പാദ്യത്തിെൻറ 28 ശതമാനമാണ് ഇത്തരത്തിൽ ചെലവഴിക്കുക.
തെൻറ പേരിലുള്ള സ്റ്റാർട്ട് സ്മാൾ എൽ.എൽ.സി എന്ന ചാരിറ്റി സംഘടനക്ക് പണം നൽകുമെന്നാണ് ജാക്ക് വ്യക്തമാക്കിയത്. ആളുകൾക്ക് മിനിമം വേതനം ഉറപ്പാക്കാനും പെൺകുട്ടികളുടെ ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനും പണം നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെൻറ സേവന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്റർ സി.ഇ.ഒ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇനി എല്ലാം വെളിപ്പെടുത്തുകയാണെന്നും പൊതുജനങ്ങൾക്ക് അക്കൗണ്ടുകൾ പരിശോധിക്കാമെന്നും ഡോർസെ വ്യക്തമാക്കിയിട്ടുണ്ട്. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം 3.3 ബില്യൺ ഡോളറാണ് ഡോർസെയുടെ ആകെ ആസ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.