ഖത്തറിനെതിരെ സാമ്പത്തിക ഉപരോധത്തിന് യു.എ.ഇ നീക്കം
text_fieldsദുബൈ: നയതന്ത്രതലത്തിൽ ഒറ്റപ്പെടുത്തിയതിനു പിന്നാലെ ഖത്തറിനെതിരെ സാമ്പത്തിക ഉപരോധനീക്കവുമായി യു.എ.ഇ. മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണീ തീരുമാനം. പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീർ നടത്തുന്ന ശ്രമങ്ങൾ ഫലം കണ്ടില്ലെന്നാണ് ഇതു നൽകുന്ന സൂചന.
തീവ്രവാദ സംഘങ്ങൾക്കു നൽകുന്ന സഹായം അവസാനിപ്പിക്കാത്തപക്ഷം ആവശ്യമെങ്കിൽ ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കാൻ മടിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അൻവർ ഗർഗാശ് ആണ് അറിയിച്ചിരിക്കുന്നത്. റോയിേട്ടഴ്സ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തീവ്രവാദസംഘങ്ങൾക്ക് സഹായം നൽകുന്നുവെന്ന ആരോപണങ്ങൾ ഖത്തർ ആവർത്തിച്ച് നിഷേധിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.