അഴിമതി: 15 മുതിർന്ന ഉദ്യോഗസ്ഥർക്കു കൂടി നിർബന്ധിത വിരമിക്കൽ
text_fieldsന്യുഡൽഹി: അഴിമതി ആരോപണം നേരിടുന്ന ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥ ർക്ക് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകി കേന്ദ്ര ധനമന്ത്രാലയം. 50 വയസ്സിനു മുക ളിലുള്ള 15 ഉദ്യോഗസ്ഥരോടാണ് ജനറൽ ഫിനാഷ്യൽ ചട്ടത്തിലെ 56ാം വകുപ്പ് പ്രകാരം നിർബന്ധിത വിരമിക്കലിന് കേന്ദ്രം ആവശ്യപ്പെട്ടത്. ആഴ്ചകൾക്കു മുമ്പ് ആദായനികുതി വകുപ്പിൽ 12 പേർക്ക് നിർബന്ധിത വിരമിക്കലിന് കേന്ദ്രം നോട്ടീസ് നൽകിയിരുന്നു.
അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണം ഉയർന്ന ഉദ്യോഗസ്ഥർക്കായിരുന്നു ആദ്യഘട്ടത്തിൽ നിർബന്ധിത വിരമിക്കലിന് നിർദേശം നൽകിയത്. ഇതിനു പിന്നാലെയാണ് 15 േപർക്കു കൂടി നിർദേശം നൽകിയത്. പ്രിൻസിപ്പൽ കമീഷണർ, അഡീഷനൽ കമീഷണർ, ഡെപ്യൂട്ടി കമീഷണർ, ജോയൻറ് കമീഷണർ തുടങ്ങിയ പദവികളിലിരിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
െഎ.ആർ.എസുകാരായ രണ്ട് വനിത ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന് ആരോപണം നേരിട്ട എസ്.കെ. ശ്രീവാസ്തവക്ക് ആദ്യഘട്ടത്തിൽ തന്നെ നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.