രണ്ട് ലക്ഷം രൂപ വരെ നിക്ഷേപമുള്ള അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് പരിശോധിക്കും
text_fieldsമുംബൈ: രണ്ട് ലക്ഷം രൂപ വരെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകൾ വിശദമായ പരിശോധനക്ക് വിധേയമാക്കാൻ ആർ.ബി.െഎ തീരുമാനം. ഇത്തരത്തലുള്ള അക്കൗണ്ടുകളിലെ ഇടപാടുകൾ ആർ.ബി.െഎ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിന് നൽകാൻ വിവിധ ബാങ്കുകളോട് നൽകാൻ ആർ.ബി.െഎ നിർദ്ദേശിച്ചു. നവംബർ 8ന് നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത് വന്നതിനു ശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നുവെന്ന് പരാതികൾ ഉയരുന്നതിനിടെയാണ് റിസർവ് ബാങ്കിെൻറ പുതിയ നീക്കം.
പ്രധാനമായും ചെറു നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നോട്ട് പിൻവലിക്കൽ തീരുമാനം പുറത്ത് വന്നതിന് ശേഷം വൻതോതിൽ നിക്ഷേപം വന്നിരുന്നു. ഇതും റിസർവ് ബാങ്കിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചു എന്നാണ് അറിയുന്നത്. ബിനാമി പേരുകളിലും വ്യാജ അക്കൗണ്ടുകളിലൂടെയും വൻതോതിൽ കള്ളപണം ഇത്തരം അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. 2.5 ലക്ഷം രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്കാണ് രാജ്യത്ത് നികുതി നൽകേണ്ടിയിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ രണ്ട് ലക്ഷം വരെയുള്ള നിക്ഷേപങ്ങളും പരിശോധിക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ആക്സിസ് ബാങ്കിെൻറ 44 അക്കൗണ്ടുകളിലായി ഏകദേശം 100 കോടിയുടെ കള്ളപണം പിടിച്ചിരുന്നു. ബാങ്കിെൻറ നോയിഡ ബ്രാഞ്ചിൽ മാത്രം 60 കോടിയുടെ കള്ളപണം പിടിച്ചിരുന്നു. നിരവധി ജീവനക്കാരും ഇൗ പ്രശ്നവുമായി ബന്ധപ്പെട്ട് ബാങ്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.