ജി.എസ്.ടി നിങ്ങളുടെ കീശ നിറക്കുമോ? അറിയേണ്ടതെല്ലാം..
text_fieldsഇന്ന് അർധരാത്രി തുടക്കമിടുന്ന ചരക്കുസേവന നികുതി അതിരുകളില്ലാത്ത ദേശീയ വിപണിക്ക് രൂപം നൽകും. തുടക്കത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ വരുംകാലത്ത് നികുതി വെട്ടിപ്പ് തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും വഴിയൊരുക്കും. ഏതൊരു മാറ്റത്തിനും അതിേൻറതായ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ കാലക്രേമണ അത് കെട്ടടങ്ങുകയും രാജ്യത്തിന് നേട്ടമാവുകയും ചെയ്യും. ഇൗ വിഷയത്തിൽ രാഷ്ട്രീയം ഒഴിച്ചു നിർത്തണം. ജി.എസ്.ടി സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുത്തത് എല്ലാ പാർട്ടികളും യോജിച്ചാണ്. ഭേദഗതി പാർലമെൻറിൽ പാസാക്കാൻ എല്ലാ പാർട്ടികളും സഹകരിച്ചു. കശ്മീർ ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടി നിയമം പാസാക്കി. ഇൗ കൂട്ടായ്മയോടെ ഇതിനു തുടക്കമിടുകയും വേണം. റിയൽ എസ്റ്റേറ്റ് മേഖലയെ അടുത്ത വർഷം ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരും. ഒന്ന്-രണ്ട് വർഷത്തിനകം പെട്രോളിയം ഉൽപന്നങ്ങൾ പുതിയ നികുതി പരിധിയിൽ ആക്കാൻ നടപടി തുടങ്ങും.
അരുൺ െജയ്റ്റ്ലി, കേന്ദ്ര ധനമന്ത്രി
- ആഡംബര കാറുകൾക്ക് വില കുറയും. 28 ശതമാനം നികുതിഘടനയിലാണ് (15 ശതമാനം സെസ് പുറമെ)ഉൾപ്പെടുന്നതെങ്കിലും മുമ്പ് 55 ശതമാനംവരെ നികുതിയുണ്ടായിരുന്നു. ഒന്നര ലക്ഷം മുതൽ ഏഴ് ലക്ഷംവരെ കുറവുണ്ടായേക്കാം
- സ്വർണത്തിന് വില കൂടും. മൂന്ന് ശതമാനമെന്ന പ്രത്യേക നികുതി ഘടനയിലാണ് സ്വർണം ഉൾപ്പെടുന്നത്. പവന് 600 രൂപവരെ ഉയർന്നേക്കും. പഴയ സ്വർണം വിറ്റ് പണമാക്കി മാറ്റുന്നത് ഉപഭോക്താവിന് നഷ്ടക്കച്ചവടമാണ്. ഒരു ലക്ഷത്തിെൻറ ഇടപാടിൽ 3000 രൂപവരെ നഷ്ടമാകും.
- പാദരക്ഷകൾ രണ്ട് നികുതി ഘടനയിലാണ് ഉൾപ്പെടുന്നത്. 500 രൂപവരെയുള്ളവക്ക് അഞ്ച് ശതമാനം. അതിന് മുകളിലുള്ളവക്ക് 18 ശതമാനം. വില കുറഞ്ഞവക്ക് വില കുറയാനും വില കൂടിയ ഇനങ്ങൾക്ക് കൂടാനുമാണ് സാധ്യത. കേരളത്തിലെ പാദരക്ഷ വ്യവസായത്തിന് അനുകൂലമാകുമെന്നാണ് ആദ്യനിഗമനം.
- ഇലക്േട്രാണിക് ഉൽപന്നങ്ങൾ 28 ശതമാനം നികുതി ഘടനയിലാണ് ഉൾപ്പെടുന്നത്. നിലവിൽ 26.2 ശതമാനമായിരുന്നു നികുതി. നേരിയ വിലക്കയറ്റ സാധ്യതയുണ്ടെങ്കിലും കടുത്ത വിൽപന മത്സരം നടക്കുന്ന മേഖലയായതിനാൽ ഇക്കാര്യം കണ്ടറിയണം.
- മൊബൈൽ ഫോണുകൾക്ക് വില കുറയാൻ സാധ്യത ഉണ്ടെങ്കിലും മൊബൈൽ സേവനങ്ങൾക്ക് ചെലവേറും. മൊബൈൽ, ഡി.ടി.എച്ച്, ബാങ്ക് സേവനങ്ങൾക്ക് നിലവിലെ 14 .5 ശതമാനത്തിൽനിന്ന് 18 ആക്കിയതാണ് കാരണം.
- നികുതിയിൽനിന്ന് ഒഴിവാക്കിയവയുടെ പട്ടികയിലാണ് അരി അടക്കമുള്ള ധാന്യങ്ങൾ വരുന്നത്. അതിനാൽ വില കുറയും.
- 28 ശതമാനമെന്ന ഉയർന്ന നികുതി ഘടനയിലാണ് വാച്ച് ഉൾപ്പെടുന്നത്. അതിനാൽ വിലയിൽ മാറ്റത്തിന് സാധ്യത.
- 25 ശതമാനം കൊഴുപ്പുനികുതി ഈടാക്കിയിരുന്ന ബർഗർ, പിസ തുടങ്ങിയ ജംഗ് ഫുഡുകൾക്ക് വില കുറയും. അവയെ അഞ്ച് ശതമാനം നികുതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഇത്.
- പഴങ്ങൾക്കും പച്ചക്കറിക്കും നികുതിയില്ല. ഇത് വില കുറയാൻ ഇടയാക്കിയേക്കും. അതേസമയം, ശീതീകരിച്ച പച്ചക്കറികൾ അഞ്ച് ശതമാനം നികുതിഘടനയിലാണ് ഉൾപ്പെടുത്തിയത്. അതിനാൽ വില വ്യത്യാസം ഏറും.
- ഇറച്ചിക്കോഴിക്ക് വില കുറയും. നികുതി ഇല്ലാത്തവയുടെ പട്ടികയിലാണ് ഇവയുടെ സ്ഥാനം. നേരത്തേ 14.5 ശതമാനമായിരുന്നു വാറ്റ്. കിലോക്ക് ചുരുങ്ങിയത് 10 രൂപയെങ്കിലും കുറഞ്ഞേക്കും.
- അച്ചാറുകൾക്ക് ചില്ലറയായി വിൽക്കുമ്പോൾ നികുതിയില്ലെങ്കിലും പായ്ക്ക് ചെയ്ത് വിപണിയിൽ ഇറക്കുമ്പോൾ 18 ശതമാനം നികുതി നൽകണം
- കൈത്തറി വസ്ത്രങ്ങൾക്ക് വില കൂടാനിടയാക്കുന്നതാണ് പുതിയ നികുതിഘടന. നികുതിയില്ലാത്ത പട്ടികയിലുണ്ടായിരുന്ന കൈ നൂലിന് അഞ്ച് ശതമാനം നികുതി ചുമത്തും. പവർലൂമിൽ ഉപയോഗിക്കുന്ന കോൺ നൂലിനും ഇതേ നികുതി നിരക്കുതന്നെ.
- സിനിമക്ക് വിനോദനികുതി രണ്ടുവിധം. 100 രൂപക്ക് മുകളിൽ നിരക്കുള്ള ടിക്കറ്റുകൾക്ക് 28 ശതമാനവും 100 രൂപയിൽ താഴെയുള്ളവക്ക് 18 ശതമാനവുമാണ് നികുതി.
കേന്ദ്രത്തിന് നേട്ടം ആദായ നികുതിയിൽ
േകന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നികുതി വരുമാനത്തിൽ കാര്യമായ വർധനയുണ്ടാകും. ഉൽപാദകർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കണമെങ്കിൽ അസംസ്കൃത വസ്തുക്കൾ വാങ്ങിയപ്പോൾ നൽകിയ നികുതിയുടെ രേഖകൾ നൽകണം. ഇൗ ഉൽപന്നം വിൽക്കുന്ന വ്യാപാരിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കണമെങ്കിൽ ഉൽപാദകൻ നികുതി അടച്ചതിെൻറ രേഖകൾ വേണം.ജി.എസ്.ടി നടപ്പാക്കുന്നതോടെ നികുതി വെട്ടിച്ച് വ്യാപാരം നടത്തൽ പ്രയാസമാകും. ഇത് നികുതി ചോർച്ച പൂർണമായി തടയും. അതുവഴി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വരുമാനം ഗണ്യമായി കൂടും. േകന്ദ്ര സർക്കാറിന് ആദായ നികുതി വരുമാനത്തിൽ വൻ വർധനക്ക് വഴിയൊരുക്കും. നിലവിൽ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ പേരാണ് ആദായ നികുതി നൽകുന്നത്. ഇനി ഇടപാടുകൾ രേഖകൾ വഴിയാക്കുേമ്പാൾ കൂടുതൽ േപർ നികുതി വലയിൽ വരും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അടിസ്ഥാനമാക്കി വാറ്റ് നടപ്പാക്കിയപ്പോൾ ആദായ നികുതി പിരിവിൽ വൻവർധനയുണ്ടായിരുന്നു. അത് വീണ്ടും കൂടും.
ചെറുകിട- ഇടത്തരം സംരംഭകർ
രാജ്യത്തുള്ളത് മൂന്നുകോടിയിലേറെ ചെറുകിട, ഇടത്തരം സംരംഭകർ. വ്യാവസായിക ഉൽപാദനത്തിെൻറ 50 ശതമാനവും കയറ്റുമതിയുടെ 42 ശതമാനവും സംഭാവന ചെയ്യുന്ന മേഖല. ജി.എസ്.ടി സംബന്ധിച്ച് ധാരണക്കുറവേറെ.
ആശങ്കകൾ
1 75 ലക്ഷം രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങൾക്ക് ജി.എസ്.ടി പ്രതികൂലം. മുമ്പ് ലഭിച്ച നികുതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ഇല്ലാതായതോടെ കോർപറേറ്റുകളോടാണ് മത്സരിക്കേണ്ടിവരിക. വർധിക്കുന്ന ഉൽപാദനച്ചെലവ്, മത്സരക്ഷമതക്കുള്ള സാഹചര്യം എന്നിവ തിരിച്ചടിയാകും. ചെറുകിട- ഇടത്തരം സംരംഭകർക്കും കോർപറേറ്റുകൾക്കും ഒരേ ഉൽപന്നങ്ങൾക്ക് ഒരേ നികുതിയാണ് വരിക. ഇത് ചെറുകിട സംരംഭങ്ങളെ ഇല്ലാതാക്കും.
2 കട്ടിള, ജനൽ, ഹോളോബ്രിക്സ് തുടങ്ങി സിമൻറ് അധിഷ്ടിത നിർമാണ സംരംഭകർക്ക് ദോഷകരം. 28 ശതമാനം നികുതി നിരക്കുള്ളതിനാൽ നിർമാണച്ചെലവേറും.
3 ജി.എസ്.ടി നാമകരണ കോഡിൽ (എച്ച്.എസ്.എൻ കോഡ് ) വ്യക്തത വന്നിട്ടില്ല. ഉദാ: റബർ , ചില്ല്, ചിരട്ട
4 റിേട്ടൺ ഫയലിങ്ങിൽ അവ്യക്തത
നേട്ടം
1 രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ ഗുണപ്രദമാകുന്ന രീതിയിൽ കൃത്യമായ നികുതി സമ്പ്രദായം. ചെറുകിട വായ്പകൾ എളുപ്പം ലഭിക്കാൻ ഉപകാരപ്രദം
2 വ്യവസായ ആവശ്യങ്ങൾക്കുള്ള വാങ്ങലുകൾക്ക് ഇൻപുട്ട് ടാക്സ് ക്രഡിറ്റ്.
3 20 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ളവരെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് ചെറുപ്പക്കാരെ ആകർഷിക്കും.
4 പ്രവേശന നികുതി ഇല്ലാതാകും. ഉയർന്ന പ്രവേശന നികുതി ചുമത്തിയിരുന്ന മാർബിൾ, ഗ്രാനൈറ്റ്, ടൈലുകൾ എന്നിവയുടെ വില കുറയും. അന്തർ സംസ്ഥാന ബിസിനസ് നടത്തുന്നവർക്ക് ഒരൊറ്റ നികുതി മതിയാകും. ചെക്പോസ്റ്റിലെ പരിശോധന ഒഴിവാകുന്നത് ഗുണം ചെയ്യും.
5 ഇൻപുട്ട് ടാക്സ് പരിധിയിൽപെടുത്തിയ സംസ്ഥാനത്തിന് പുറത്ത് നിന്ന് അസംസ്കൃത വസ്തുക്കളെത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ, പാക്കിങ്, ഗാർമെൻറ്സ്, സിന്തറ്റിക് റബർ ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് മെച്ചമുണ്ടാകും.
6 എക്സൈസ് റിേട്ടൺ , വാറ്റ് റിേട്ടൺ, സർവിസ് ടാക്സ് എന്നിവ കൊടുക്കേണ്ടതില്ല. ജി.എസ്.ടി ബുക്ക് മാത്രമേ സൂക്ഷിക്കേണ്ടതുള്ളൂ
7 20 ലക്ഷത്തിൽ താഴെ വാർഷിക വിറ്റുവരവുള്ളവർക്ക് ജി.എസ്.ടി രജിസ്ട്രേഷൻ വേണ്ട. വിൽപനയുടെ കണക്ക് സൂക്ഷിച്ചാൽ മതി.
വരില്ലേ നീ വരില്ലേ...
ഉപഭോക്താക്കളെ പിഴിഞ്ഞ് രാജ്യത്തിന് വൻതുക നികുതി ഉണ്ടാക്കിക്കൊടുക്കുന്ന പെട്രോളിയം, മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവയെ നിലവിൽ ജി.എസ്.ടി.യിൽപെടുത്തിയിട്ടില്ല. ക്രൂഡ് ഒായിൽ, ഡീസൽ, പെട്രോൾ, വിമാന ഇന്ധനം, പ്രകൃതി വാതകം എന്നിവയാണ് പെട്രോളിയം ഉൽപന്നങ്ങളിൽ വരുന്നത്. പകരക്കാരനില്ലാത്തതിനാൽ എത്ര വില കൂടിയാലും ഇവ വാങ്ങാൻ ആളുണ്ടാകുമെന്നതാണ് ഇതിന് ന്യായീകരണം. എന്തായാലും ഭാവിയിൽ ഇവകൂടി നികുതി ഘടനയുടെ ഭാഗമാക്കുമെന്ന വാഗ്ദാനത്തിൽ തൽക്കാലം ആശ്വസിക്കേണ്ടി വരും.
കടത്താം; ഒളിക്കേണ്ട...
നികുതി വെട്ടിച്ച് കേരളത്തിൽ എത്തിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നത് കോഴിയും മാർബിളും ഗ്രാനൈറ്റുമാണ്. കോഴിക്കുള്ള 14.5 ശതമാനം നികുതി പൂജ്യമാക്കിയതോടെ കോഴിക്കടത്ത് നിലക്കും. സ്വന്തം ആവശ്യത്തിന് കർണാടകയിലെ ജിഗ്നിയിൽനിന്നോ രാജസ്ഥാനിൽനിന്നോ മാർബിളുമായെത്തുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റുകളിൽ കാത്തുകെട്ടി കിടക്കേണ്ട കാലം ഇന്നത്തോടെ അവസാനിക്കും. പടി കൊടുക്കലോ പരിശോധനയോ പിഴ ഭീഷണിയോ നേരിടേണ്ടി വരില്ല. ചെക്പോസ്റ്റിൽ ബിൽ കാണിക്കേണ്ടി വരും. സ്വന്തം ആവശ്യത്തിനാണെന്ന് തെളിയിക്കാവുന്ന രേഖകൾ കൈയിൽ കരുതണമെന്ന് മാത്രം. കൃത്യമായ മേൽവിലാസവും പിൻകോഡും നൽകണം. അതുവഴി നികുതി ആനുകൂല്യം സംസ്ഥാനത്തിന് കിട്ടും. വാങ്ങുേമ്പാൾ നൽകുന്ന ബില്ലിൽ ജി.എസ്.ടി നമ്പർ പ്രിൻറ് ചെയ്തെന്ന് ഉറപ്പാക്കണം. സ്വന്തം ആവശ്യത്തിന് ഏത് സംസ്ഥാനത്തുനിന്നും എത്ര വേണമെങ്കിലും എന്ത് സാധനവും കൊണ്ടുവരാമെന്ന് സാരം.
ബാങ്ക്, ഇൻഷുറൻസ് ചെലവേറും
നാളെ മുതൽ ബാങ്ക് സേവനങ്ങൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെ പല സേവനങ്ങൾക്കും ചെലവ് കൂടും. ഏകദേശം മൂന്ന് ശതമാനമാകും വർധന. 14 ശതമാനം സേവന നികുതിയും ഒരു ശതമാനം സെസും അടക്കം 15 ശതമാനമാണ് ഇൗടാക്കിയിരുന്നത്. എന്നാൽ ജി.എസ്.ടിയിൽ 18 ശതമാനം നൽകണം. നികുതി നിരക്കിലെ വർധന മൂന്ന് ശതമാനമാണെങ്കിലും ഒരു വർഷം ലൈഫ്, ജനറൽ ഇൻഷുറൻസ് പ്രീമിയവും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലുമായി ഒരു ലക്ഷം രൂപ ചെലവാക്കുന്ന ആൾക്ക് അധിക ബാധ്യത 3000 രൂപ വരും. പല കാര്യങ്ങൾക്കും ബാങ്ക് േസവനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ ഇൗ ഇനത്തിലും ചെലവ് കൂടും.
നിരക്ക് ഉയരുന്ന മറ്റ് സേവനങ്ങൾ:
•മൊബൈൽ, ടെലിഫോൺ ബില്ലുകൾ കൂടും.
•കേബിൾ, ഡി.ടി.എച്ച്
•250 രൂപയിൽ കൂടുതലുള്ള സിനിമാ ടിക്കറ്റുകൾ
•ഹോട്ടൽ ഭക്ഷണം, താമസം
•സോഫ്റ്റ്വെയർ സേവനങ്ങൾ
•ബിസിനസ് ക്ലാസ് വിമാന യാത്ര
•കാബ് ടാക്സി
•ആയുർേവദം
വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സേവനങ്ങൾക്ക്
നികുതിയില്ല.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്
ഒരു ഉൽപന്നത്തിന് പല തലങ്ങളിൽ നികുതി ചുമത്തരുത് എന്ന നിലപാടിെൻറ ഭാഗമായാണ് ജി.എസ്.ടി നടപ്പാക്കുേമ്പാൾ ഇൻപുട്ട് ടാക്സ് െക്രഡിറ്റ് അനുവദിക്കുന്നത്. അസംസ്കൃത വസ്തുക്കൾ വാങ്ങുേമ്പാൾ ഉൽപാദകൻ നികുതി നൽകുന്നുണ്ട്. ഉൽപന്നം വിൽക്കുേമ്പാൾ അതിന് നികുതി ചുമത്തും. അസംസ്കൃത വസ്തുവിന് നൽകിയ നികുതി ഉൽപന്നം വിൽക്കാൻ അടക്കേണ്ട നികുതിയിൽനിന്ന് കുറക്കാൻ അനുവദിക്കുന്ന സംവിധാനമാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. നിലവിലുള്ള നികുതികൾക്കെല്ലാം (എക്സൈസ് നികുതി, വാറ്റ് മുതലായവ) ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നുണ്ട്. എന്നാൽ ജി.എസ്.ടി ഇൗ നികുതികൾ എല്ലാം ഏകീകരിക്കുന്നതോടെ പ്രവർത്തനം കൂടുതൽ സുഗമമാകും.
നേട്ടം
ഉൽപന്ന വില കുറയാൻ സാധ്യത.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിനാൽ ഉയർന്ന നികുതി സ്ലാബിലേക്ക് മാറ്റുന്ന ഉൽപന്നങ്ങളുടെ വില കുറഞ്ഞേക്കും.പണപ്പെരുപ്പവും കുറയുമെന്ന് പ്രതീക്ഷ.ലോറികൾ ചെക്പോസ്റ്റുകളിൽ കിടക്കേണ്ടി വരില്ല; ചരക്ക് നീക്കത്തിന് ചെലവ് കുറയും. വേഗത്തിലാകും. ബിസിനസ് ഇടപാടുകൾ എളുപ്പമാവും.
നികുതി മേഖല സുതാര്യമാവും.ഉദ്യോഗസ്ഥ തല അഴിമതിയും പീഡനവും ഇല്ലാതാവും.
കോട്ടം
ഇൻഷുറൻസ് പ്രീമിയം പോലുള്ള ചില സേവനങ്ങൾക്ക് ചെലവേറും.ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്ക് ബിസിനസ് പ്രയാസമാകും.
വിലക്കുറവിെൻറ മിച്ചം ഉപഭോക്താക്കൾക്ക് കൈമാറിയില്ലെങ്കിൽ തുടക്കത്തിൽ വിലക്കയറ്റത്തിന് സാധ്യത.വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങൾ വ്യാപകമാകും.ജൂൈല ഒന്നിന് കൈവശമുള്ള സ്േറ്റാക്കിന് മുഴുവൻ നികുതിയും അടക്കണം. ഇടപാടുകൾ പൂർണമായും ഒാൺലൈനാകും. നെറ്റ്വർക്കിെൻറ പരിമിതിയും മറ്റ് സാേങ്കതിക പ്രശ്നങ്ങളും തലേവദനയാകാം. ഒാൺലൈൻ, ബാങ്ക് ഇടപാടുകൾക്ക് അധിക ചെലവ്. 20 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ നികുതി നൽകണം. (വാറ്റിൽ ഇത് ഒന്നര കോടിയായിരുന്നു)
പണി കിട്ടും
യുവാക്കളുടെ തൊഴിൽ മോഹങ്ങൾക്കും നിറം നൽകുന്നതാണ് ജി.എസ്.ടി.സമീപകാലത്ത് രാജ്യത്ത് േവണ്ടി വരിക 13 ലക്ഷം പ്രഫഷനലുകളെയാവും.
ഇൻപുട്ട്, ഒൗട്ട്പുട്ട് ടാക്സ് ക്രെഡിറ്റ് ഉൾപ്പെടെ സങ്കീർണമായ കണക്ക്കൂട്ടലുകളും ടാബുലേഷനുമാവും വേണ്ടി വരിക. എല്ലാ ഇടപാടുകളും ഒാൺലൈനാകും. ഇെതല്ലാം ചെയ്യാൻ വിദഗ്ധരായ ജീവനക്കാരെ വേണ്ടി വരും. കണക്ക് തയാറാക്കാനും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വാങ്ങാനും മറ്റും െഎ.ടി പ്ലാറ്റ്േഫാം രൂപപ്പെടുത്തണം. െഎ.ടി മേഖലയിൽ തൊഴിൽ ഭീഷണി നേരിടുന്നവർക്ക് ഇത് ഗുണകരമാകും. ടാക്സ് പ്രാക്ടീഷണർമാരുടെ ഒാഫിസുകളിലും നികുതി കണക്കാക്കാനും ഒാഡിറ്റിങ്ങിനും വിദഗ്ധരെ വേണ്ടി വരും.
ആശങ്ക തീർന്നില്ല
ഉപഭോക്താക്കൾക്കും ചെറുകിട വ്യവസായികൾക്കും ചെറുകിട കച്ചവടക്കാർക്കും ഹോട്ടൽ, ജ്വല്ലറി മേഖലയിലുമെല്ലാം അനിശ്ചിതത്വമുണ്ട്. പാതി പാകമായ നെറ്റ്വർക്കിങ് ഉൾപ്പെടെ സാേങ്കതിക പ്രശ്നങ്ങൾ ജി.എസ്.ടിയെ കാത്തിരിക്കുന്നു.
ഉപഭോക്താക്കളുടെ പേടി
ഭൂരിഭാഗം ഉപഭോക്തൃ ഉൽപന്നങ്ങൾക്കും നിലവിലുള്ള ആകെ നികുതിയെക്കാൾ കുറഞ്ഞ നിരക്കാണ് ജി.എസ്.ടിയിൽ. കൂടാതെ ഇവക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും. അതിനാൽ ഉൽപന്ന വിലയിൽ കാര്യമായ കുറവ് ഉണ്ടാവണം. ഉയർന്ന നിരക്കിലേക്ക് മാറുന്ന ചുരുക്കം ചില ഉൽപന്നങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിനാൽ വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവില്ല.
എന്നാൽ ഇൗ ആനുകൂല്യം ഉപഭോക്താക്കൾക്ക് കിട്ടുമോ എന്നതാണ് സംശയം. കമ്പനികളും വിതരണക്കാരും നികുതി ഇളവ് വീതിച്ചെടുത്തേക്കാം. ഇത് തടയാൻ നിരീക്ഷണ സംവിധാനം വേണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇൗ സംവിധാനം ഫലപ്രദമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
നീതി വേണം നികുതിയിൽ
സമ്പത്തിെൻറ അടിസ്ഥാനത്തിൽ സമൂഹത്തിൽ പല തട്ടുള്ളതുപോലെ നികുതിയുടെ കാര്യത്തിലും വേണമെന്ന പക്ഷക്കാരനാണ് ധനമന്ത്രി തോമസ് െഎസക്. ഇത് ചെറുകിടക്കാരെയും താഴേത്തട്ടിലുള്ളവരെയും സഹായിക്കാനാണ്. ഫൈവ് സ്റ്റാർ ഹോട്ടലിലെ അതേ നികുതി നാട്ടിൻപുറത്തെ ചായക്കടക്കാരനിൽനിന്ന് ഇൗടാക്കുന്നത് നീതിയാണോ? ബ്രാൻഡഡ് ഉൽപന്നങ്ങൾക്കും അല്ലാത്തവക്കും ഒറ്റ നികുതി ന്യായമാണോ. പല നികുതി ആയാൽ എന്താണ് കുഴപ്പം. നികുതി നിർണയം നീതിയിൽ അധിഷ്ഠിതമാകണം. ഇന്ന് അർധരാത്രി നിലവിൽ വരുന്ന ചരക്കുസേവന നികുതി കുറേയൊക്കെ നീതി അധിഷ്ഠിതമാണ്...
ജിഎസ്ടി നല്ലതാണ്...
കേരളത്തിന് നേട്ടമാണ് എന്നതിനാൽ ജി.എസ്.ടി നികുതിഘടനയെ അകമഴിഞ്ഞ് പിന്തുണക്കുകയാണ്. നികുതിച്ചോർച്ച അടയും. നികുതിദായകർ കൂടും. ഇതാണ് പ്രത്യക്ഷ നേട്ടം. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രത്തിെൻറ കൈ കടത്തൽ ഉണ്ടായെങ്കിലും 20 ശതമാനം നികുതിവരുമാനം കൂടുന്നത് ചെറിയ കാര്യമല്ല.
ആദായം അകത്തെത്തുമോ...
ഉപഭോക്തൃസംസ്ഥാനമായതിനാൽ ഇതിെൻറ ഫലം അടുത്ത ദിവസംതന്നെ അടുക്കളയിൽ എത്തിക്കൊള്ളണമെന്നില്ല. വാണിജ്യ ഉൽപന്നങ്ങളുടെ മുഖ്യ ഉപഭോക്താക്കളെന്ന നിലയിൽ കുടുംബ ബജറ്റിൽ കുറവുണ്ടാവില്ല. പല സേവനങ്ങൾക്കും നികുതി വന്നു. ചിലതിന് കൂടി. അതിനാൽ ആദായം അകത്തെത്തുമെന്ന് ഉറപ്പിച്ച് പറയാനാകില്ല.
ബുദ്ധിമുേട്ടാ...ഏയ്
പുതിയൊരു നികുതിഘടനയിലേക്ക് മാറുേമ്പാൾ ഉണ്ടാകുന്ന സംശയം മാത്രമാണിത്. നടപടി ക്രമങ്ങൾ പാലിച്ചാൽ അങ്ങേയറ്റം ലളിതമാണിത്. വ്യാപാരികൾക്ക് തെറ്റ് തിരുത്താനും സംശയം ദുരീകരിക്കാനും പ്രശ്നം പഠിക്കാനും ആവശ്യത്തിന് സമയം നൽകിയിട്ടുണ്ട്. റിേട്ടൺ ഫയൽ ചെയ്യാൻ കൂടുതൽ സമയം അനുവദിച്ചത് ഇതിെൻറ ഭാഗമാണ്.
കീശയിലെന്തുണ്ടാകും
കീശ ചോർത്തുകയുമില്ല; എന്തേലും ഇട്ടുതരുമെന്ന് പ്രതീക്ഷിക്കാനും വയ്യ. വിലക്കുറവിെൻറ ആനുകൂല്യം ഉപഭോക്താവിലേക്ക് എത്താതിരിക്കാൻ ഉൽപാദകരും വിതരണക്കാരും ലാഭംകൂട്ടാൻ വഴി തേടും. പുതിയ സേവനനികുതികൂടി ചേരുേമ്പാൾ വിലക്കയറ്റമോ വിലക്കുറവോ പ്രവചിക്കാനാവില്ല. അമിതലാഭം തടയാനുള്ള അതോറിറ്റി നിലവിലുണ്ട്. സംസ്ഥാന തലത്തിലും ഇത്തരമൊന്ന് ഉണ്ടായാൽ നന്ന്. രാജ്യമൊട്ടാകെ പുതിയൊരു നികുതി ഘടനയിലേക്ക് ഒറ്റ രാത്രികൊണ്ട് മാറുേമ്പാൾ വിലക്കയറ്റം ഉണ്ടാകാതിരിക്കുന്നതുതന്നെ പ്രതീക്ഷക്ക് വക നൽകുന്നതാണ്. ബാക്കിയെല്ലാം കാത്തിരുന്ന് കാണാം...
സുസജ്ജം
എപ്പോഴും മുേമ്പ പറക്കുന്ന പക്ഷിയാണ് കേരളം. ജി.എസ്.ടി നടപ്പാക്കാൻ കേരളം സുസജ്ജമാണ്. രണ്ടര ലക്ഷം വ്യാപാരികളിൽ മുക്കാൽ പങ്കും രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. സോഫ്റ്റ്വെയർ പൂർണസജ്ജമായാൽ സമയപരിധിക്കുള്ളിൽ സംസ്ഥാനം ഒരുങ്ങിയിരിക്കും. ഡിസംബറിനുശേഷം വിൽപന നികുതി ചെക്പോസ്റ്റുകൾ വേണ്ടിവരില്ല.
നികുതി
പൂജ്യം ശതമാനം
സാധനങ്ങൾ: പാൽ, തൈര്, ലസി, പാക്കറ്റിലാക്കാത്ത ഭക്ഷണസാധനങ്ങൾ, തേൻ, ഇറച്ചി, കോഴിയിറച്ചി, പഴങ്ങൾ, പച്ചക്കറികൾ, മുട്ട, ബ്രാൻഡ് ചെയ്യാത്ത ആട്ട, മൈദ, ധാന്യങ്ങൾ, അരിയുൽപന്നങ്ങൾ, ഉപ്പ്, െബ്രഡ്, പപ്പടം, ധാന്യപ്പൊടികൾ, കാർഷിക ഉപകരണങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ, ഗർഭനിരോധന ഉറ, േഡ്രായിങ് ബുക്ക്, പ്രിൻറ് ചെയ്ത പുസ്തകങ്ങൾ, കുങ്കുമം, സ്റ്റാമ്പ്, ജുഡീഷ്യൽ േപപ്പറുകൾ, വള, കൈത്തറി, എല്ലുപൊടി, ശർക്കര, പ്രസാദം, കൺമഷി, ...
േസവനങ്ങൾ: വിദ്യാഭ്യാസ^ആരോഗ്യ സേവനങ്ങൾ, തീർഥാടന യാത്ര, ലോക്കൽ െട്രയിൻ യാത്ര, 1000 രൂപ വരെ ദിവസവാടകയുള്ള
ഹോട്ടലുകൾ...
അഞ്ച് ശതമാനം
സാധനങ്ങൾ: മീൻ ഉൽപന്നങ്ങൾ, 1000 രൂപയിൽ കുറവുള്ള വസ്ത്രങ്ങൾ, ചായ, കാപ്പി, പാൽപ്പൊടി, ബ്രാൻഡഡ് പനീർ, ശീതീകരിച്ച പച്ചക്കറി, ഭക്ഷ്യ എണ്ണ, പരിപ്പ്, നിലക്കടല, സോയാബീൻ, സൂര്യകാന്തി, കരിമ്പ്, മധുരക്കിഴങ്ങ്, കൊക്കോ, പാക്ക് ചെയ്ത ബ്രഡ്, റെസ്ക്, പിസ്സ, മണ്ണെണ്ണ, ഉണക്കമുന്തിരി, ചന്ദനത്തിരി, കശുവണ്ടിപ്പരിപ്പ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, ഒൗഷധങ്ങൾ, വാക്സിനുകൾ, സ്റ്റെൻറുകൾ, ഒ.ആർ.എസ് പാക്കറ്റ്, എൽ.പി.ജി കണക്ഷൻ, ഇരുമ്പ്, സ്റ്റീൽ, ബോട്ട്, ബയോഗ്യാസ്, മത്സ്യബന്ധന ഉപകരണങ്ങൾ...സേവനങ്ങൾ: ഗതാഗത സേവനങ്ങൾ, കാബ് സേവനങ്ങൾ, െട്രയിനിലെ എ.സി. യാത്ര, വിമാനത്തിലെ ഇക്കണോമിക് ക്ലാസ് യാത്ര...
12 ശതമാനം
സാധനങ്ങൾ: 1000 രൂപയിൽ കൂടുതലുള്ള വസ്ത്രങ്ങൾ, ശീതീകരിച്ച മാംസം, മാംസ ഉൽപന്നങ്ങൾ, പാക്ക് ചെയ്ത ഉണക്കപ്പഴങ്ങൾ, നെയ്യ്, ബട്ടർ, ചീസ്, മൃഗക്കൊഴുപ്പ്, അച്ചാർ, ജാം, കെച്ചപ്പ്, സോസേജ്, പഴച്ചാറുകൾ, ആയുർവേദ മരുന്ന്, രോഗ നിർണയ കിറ്റുകൾ, നോട്ടുബുക്ക്, ഫ്ലൈ ആഷ് കട്ടകൾ, ഡീസൽ എൻജിനുകൾ, കണ്ണട, കോൺടാക്ട് ലെൻസ്, േപ്ലയിങ് കാർഡ്, ബോർഡ് ഗെയിം സാമഗ്രികൾ, പാറ്റ ഗുളിക, പ്ലാസ്റ്റിക് മുത്തുകൾ, പൽപ്പൊടി, ചന്ദനത്തിരി, കുട, തയ്യൽ മെഷീൻ, സെൽ ഫോൺ, സ്പൂൺ, ഫോർക്ക്, കറിക്കത്തികൾ...സേവനങ്ങൾ: സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ലോട്ടറികൾ, നോൺ എ.സി ഹോട്ടലുകൾ, ബിസിനസ് ക്ലാസ് വിമാനയാത്ര, വളങ്ങൾ, വർക്ക്
കോൺട്രാക്ട്...
18 ശതമാനം
സാധനങ്ങൾ: 500 രൂപക്ക് മുകളിലുള്ള ചെരിപ്പ്, ബിസ്ക്കറ്റ്, കേക്ക്, െഎസ്ക്രീം, ടൂത്ത് പേസ്റ്റ്, മിനറൽ വാട്ടർ, ഫുഡ് മിക്സ്, െഎബ്രോ പെൻസിൽ, പ്ലാസ്റ്റിക് ടാർപോളിൻ, തുകൽ ഉപയോഗിക്കാത്ത സ്കൂൾ ബാഗ്, ഹാൻഡ് ബാഗ്, ഷോപ്പിങ് ബാഗ്, സ്റ്റീൽ, കാമറ, കോൺക്രീറ്റ് പൈപ്പ്, അലൂമിനിയം ഫോയിൽ, ട്രാക്ടർ ടയറും ട്യൂബും, ത്രാസ് (ഇലക്ട്രോണിക് ഇലക്ട്രിക് ഒഴികെ) പ്രിൻറർ, യു.പി.എസ്, സി.സി ടി.വി, സെറ്റ് ടോപ്പ് ബോക്സ്, കമ്പ്യൂട്ടർ മോണിറ്റർ, വൈൻഡിങ് വയർ, ബേബി കാരിയേജ്, മുള ഫർണിച്ചർ...സേവനങ്ങൾ: മദ്യം വിളമ്പുന്ന എ.സി. ഹോട്ടൽ, ടെലികോം, െഎ.ടി, ബ്രാൻഡഡ് തുണിത്തരങ്ങൾ, ബാങ്കിങ്, പ്രതിദിന മുറിവാടക 2500-7500, പഞ്ചനക്ഷത്ര ഹോട്ടൽ റസ്റ്ററൻറ്...
28 ശതമാനം
സാധനങ്ങൾ: വാഷിങ് മെഷീൻ, വാച്ച്, എ.സി, റഫ്രിജറേറ്റർ, വാട്ടർ ഹീറ്റർ, കാർ, സൈക്കിൾ, മോട്ടോർ സൈക്കിൾ, പ്രിൻറർ, ഫോട്ടോ കോപ്പിയർ, വാക്വം ക്ലീനർ, അലൂമിനിയം പാത്രം, പ്ലാസ്റ്റിക് ഉൽപന്നം, ഫർണിച്ചർ, എയർക്രാഫ്റ്റ്, സുഗന്ധദ്രവ്യങ്ങൾ, ഹെയർ ഡൈ, ആഫ്റ്റർ ഷേവ് ലോഷൻ, മെയ്ക്ക് അപ്പ് സാമഗ്രികൾ, സൺസ്ക്രീൻ ലോഷൻ, ചർമകാന്തിക്കുള്ള ഉൽപന്നങ്ങൾ, ചോക്ലേറ്റ്, കൊക്കോ വെണ്ണ, പാൻമസാല, ടൈലുകൾ, പെയിൻറ്, വാർണിഷ്, പുട്ടി, വാൾ പേപ്പർ, ബീഡികൾ, ച്യൂയിങ് ഗം, പാൻ മസാല...സേവനങ്ങൾ: സ്വകാര്യ ലോട്ടറികൾ, ഫൈവ് സ്റ്റാർ ഹോട്ടൽ, 7500രൂപയിൽ കൂടുതൽ പ്രതിദിന വാടകയുള്ള ഹോട്ടൽ മുറി, കുതിരപ്പന്തയം, സിനിമ ശാലകൾ...
സംശയമോ;തീർത്തിട്ട് പോകാം..
പരസ്യങ്ങൾ, പരിശീലനങ്ങൾ, ശിൽപശാലകൾ... വാണിജ്യ വ്യവസായ മേഖലകളിൽ ഉള്ളവർക്ക് മുതൽ ഉപഭോക്താക്കൾക്കുവരെ സംശയം തീർക്കാൻ പല മാർഗങ്ങളുണ്ട്. ഇതിന് പുറമെ, മാർഗനിർദേശങ്ങളും പ്രാദേശിക ഭാഷകളിലടക്കം ചോദ്യോത്തരങ്ങളുമായി സെൻട്രൽ ബോർഡ് ഒാഫ് എക്സൈസ് ആൻഡ് കസ്റ്റംസിെൻറ വെബ്സൈറ്റുണ്ട്. വിലാസം:
www.cbec.gov.in
വ്യാപാരികൾക്കുള്ള സംശയനിവാരണത്തിനായി ജി.എസ്.ടി. നെറ്റ്വർക്ക് കോൾ സെൻററുണ്ട്.
നമ്പർ: 0120 488 8999
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.