Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതൊഴില്ലായ്​മ...

തൊഴില്ലായ്​മ കൂടുന്നു; ലോക്​സഭ പരീക്ഷ മോദിക്ക്​ കഠിനമാകും

text_fields
bookmark_border
Narendra-Modi-government
cancel

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്​ നിരക്ക്​ അനുദിനം വർധിക്കുന്നതായി പഠനഫലം. ഇന്ത്യയുടെ തൊഴിലില്ലായ്​മ നിര ക്ക്​ 7.2 ശതമാനത്തിലേക്ക് എത്തിയെന്നാണ്​ റിപ്പോർട്ട്​ ​. 2019 ഫെബ്രുവരിയിലെ കണക്കുകൾ അനുസരിച്ചാണിത്​. 2016 സെപ്​തംബറിന്​ ശേഷം ഇതാദ്യമായാണ്​ തൊഴിലില്ലായ്​മ നിരക്ക്​ ഇത്രയും ഉയരുന്നത്​. 2018 ഫെബ്രുവരിയിൽ 5.9 ശതമാനമായിരുന്നു തൊഴിലില്ലായ്​മ​. സ​​െൻറർ ഫോർ മോണിറ്ററിങ്​ ഇക്കോണമി എന്ന സ്ഥാപനമാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​.

ഇന്ത്യയിലെ പതിനായിരത്തോളം കുടുംബങ്ങളിൽ പഠനം നടത്തിയതിന്​ ശേഷമാണ്​ സ്ഥാപനം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ വർഷം 406 മില്യൺ ആളുകൾ ഇന്ത്യയിലെ തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇൗ വർഷം അത്​ 400 മില്യണായി ചുരുങ്ങി.

2019ൽ ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ നരേന്ദ്രമോദിക്ക്​ ഒട്ടും പ്രതീക്ഷ നൽകുന്നതല്ല ഇപ്പോൾ പുറത്ത്​ വരുന്ന കണക്കുകൾ. അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം തൊഴിലില്ലായ്​മ ഒരു പ്രധാന വിഷയമായി ഉയർത്തികൊണ്ടു വരുമെന്ന്​ ഉറപ്പാണ്​. തൊഴില്ലായ്​മയെ കുറിച്ച്​ ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്​ എത്തിയെന്ന്​ വാർത്തകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiUnemployment Ratemalayalam news
News Summary - Unemployment in india-Business news
Next Story