Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎയർ ഇന്ത്യയെ വാങ്ങാൻ...

എയർ ഇന്ത്യയെ വാങ്ങാൻ വിദേശകമ്പനികൾക്ക്​ താൽപര്യമുണ്ടെന്ന്​ വ്യോമയാനമന്ത്രി

text_fields
bookmark_border
Ashok-Gajapathi
cancel

ന്യൂഡൽഹി: പൊതുമേഖല വി​മാനകമ്പനിയായ എയർ ഇന്ത്യയെ വാങ്ങാൻ വിദേശകമ്പനികൾ സമ്മതം അറിയിച്ചതായി വ്യോമയാനമന്ത്രി ഗണപത്​ രാജു. ന്യൂസ്​ 18 ചാനലിന്​ നൽകി അഭിമുഖത്തിലാണ്​ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്ത്​ വിട്ടത്​.

എയർ ഇന്ത്യയുടെ വിദേശ സർവീസുകൾ വാങ്ങാൻ ഒരു കമ്പനി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്​. മറ്റൊരു വിദേശകമ്പനി എയർ ഇന്ത്യയുടെ 49 ശതമാനം ഒാഹരികൾ വാങ്ങാനുള്ള സന്നദ്ധത  അറിയിച്ചുവെന്നും ഗണപത്​ രാജു പറഞ്ഞു.

അതേ സമയം, എയർ ഇന്ത്യയുടെ കടം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്ത്​ വിട്ടു. പ്രതീക്ഷച്ചതിൽ കൂടുതൽ കടത്തിലാണ്​ എയർ ഇന്ത്യയെന്നാണ്​ മന്ത്രി നൽകുന്ന സൂചനകൾ. 50,000 കോടിക്ക്​ മുകളിൽ നിലവിൽ എയർ ഇന്ത്യക്ക്​ കടമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaprivatisationmalayalam newsGanapath raju
News Summary - Union Budget 2018: Foreign Player Has Bid for 49% Assets in Air India, Says Aviation Minister Raju-India news
Next Story