കരകയറാൻ ഇന്ത്യൻ സമ്പദ്വ്യവസ്ഥ; നിർമലയുടെ ശ്രദ്ധ പതിയേണ്ട മേഖലകൾ
text_fieldsരണ്ടാം മോദി സർക്കാറിൻെറ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. നിരവധി പ് രതിസന്ധികളെ രാജ്യത്തെ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുേമ്പാഴാണ് വീണ്ടും ബജറ്റെത്തന്നുത്. ബജറ്റിൽ നിർമലാ സീ താരാമന് അവഗണിക്കാൻ കഴിയാത്ത ചില മേഖലകളുണ്ട്. ബജറ്റ് ചർച്ചകൾ പ്രധാനമായും ഈ മേഖലകളെ ചുറ്റിപ്പറ്റിയാണ്
അടിസ്ഥാന സൗകര്യമേഖല: കാർഷിക മേഖല കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നത് അടിസ്ഥാന സൗകര്യ മേഖലയാ ണ്. കൂടുതൽ പണം നീക്കിവെച്ച് റോഡ്കളുടെയും ഹൈവേകളുടെയും നിർമാണത്തിൻെറ വേഗത വർധിപ്പിക്കും. ഇതിന് പുറമേ മെട ്രോ, തുറമുഖങ്ങൾ എന്നിവയുടെ വികസനവും സർക്കാർ ലക്ഷ്യം വെക്കണുന്നുണ്ട്. ഇതുവഴി രാജ്യത്തെ തൊഴിൽ ലഭ്യതയും വർധിപ്പിക്കാൻ കഴിയും.
റിയൽ എസ്റ്റേറ്റ്: അടിസ്ഥാന സൗകര്യമേഖല കഴിഞ്ഞാൽ ഇന്ത്യൻ തൊഴിൽ മേഖലയുടെ നട്ടെല്ലാണ് റിയൽ എസ്റ്റേറ്റ്. നോട്ട് നിരോധനവും പിന്നാലെയെത്തിയ ജി.എസ്.ടി മേഖലയെ ഞെരുക്കുന്നു. ജി.എസ്.ടി ഇളവുകൾ നൽകി മേഖലയുടെ പുനരുദ്ധാരണം സർക്കാർ ലക്ഷ്യം വെച്ചേക്കും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനത്തിൽ കൂടുതൽ ഉദാര സമീപനത്തിന് സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കാനും സാധ്യതയുണ്ട്.
പവർ: പുനരപയോഗിക്കാൻ കഴിയുന്നതും പ്രകൃതിക്കിണങ്ങുന്നതുമായ ഊർജ സ്രോതസുകളുടെ വ്യാപനം സർക്കാറിൻെറ പ്രധാന ലക്ഷ്യമാണ്. ഇതിൽ പ്രഥമ പരിഗണന ലഭിക്കുക വൈദ്യുത വാഹനങ്ങൾക്കാണ്. അതിവേഗം വൈദ്യുത വാഹനങ്ങളിലേക്ക് മാറുകയാണ് ഇന്ത്യൻ വാഹനവിപണി. ഇതിന് ഊർജം പകരുന്ന നിർദേശങ്ങൾ ബജറ്റിലുണ്ടാകും. സോളാർ പാനലുകൾക്ക് പ്രത്യേക നികുതിയിളവുകളും സബ്സിഡിയും ഉണ്ടാകും.
കൃഷി: കാർഷിക മേഖല പുനരുദ്ധരിക്കുകയാണ് ബജറ്റിൻെറ മറ്റൊരു പ്രധാന ലക്ഷ്യം. ജലസേചനം, കോൾഡ് സ്റ്റോറേജ്, വെയർഹൗസ് എന്നിവയുടെ നിർമാണത്തിന് ബജറ്റ് പ്രാധാന്യം നൽകും. ഇതിന് പുറമേ കാർഷിക മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങളുമുണ്ടാകും.
ആദായ നികുതി: കോർപ്പേററ്റ് നികുതി കുറക്കണമെന്ന മേഖലയുടെ ആവശ്യത്തിന് അനുഭാവപൂർവമായ പരിഗണന നൽകുമെന്നാണ് വിലയിരുത്തൽ. ആദായ നികുതി സ്ലാബുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആദായ നികുതി ഇളവിൻെറ പരിധിയും ഉയർത്തിയേക്കും.
ബാങ്കുകളുടെ മൂലധസമാഹരണം: കിട്ടാകടത്തിൽ വലയുന്ന ബാങ്കുകളുടെ രക്ഷിക്കാൻ നിർമലാ സീതാരമാൻ എന്താണെന്ന് കരുതിവെച്ചിരിക്കുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്നു. ബാങ്കിങ് മേഖലയുടെ പ്രതിസന്ധി മറികടക്കാൻ പ്രത്യേക പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാവുമോ എന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും പരിഗണിക്കാതെ മുന്നോട്ട് പോകാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.