ജി.എസ്.ടി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: ചരക്ക് സേവന നികുതി(ജി.എസ്.ടി) ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾക്കാണ്ഇന്നത്തെ കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. ബില്ല് വൈകാതെ പാർലമെൻറിലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ജി.എസ്.ടി , െഎ.ജി.എസ്.ടി, യു. ജി.എസ്.ടി തുടങ്ങിയ ബില്ലുകൾക്കാണ്കേന്ദ്രസർക്കാറിെൻറ അംഗീകാരം ലഭിച്ചത്. പാർലമെൻറിെൻറ നിലവിലുള്ള സമ്മേളനത്തിൽ ബില്ലുകളെല്ലാം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ജൂലൈ ഒന്നു മുതൽ രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ധനമന്ത്രാലയം.
രാജ്യം മുഴുവൻ നിലനിൽക്കുന്ന എകീകൃത നികുതി സംവിധാനമാണ് ജി.എസ്.ടി. ജി.എസ്.ടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും നിശ്ചിത അനുപാതത്തിൽ പങ്കുവെക്കും. എക്സൈസ് നികുതി, സേവന നികുതി, സംസ്ഥാനങ്ങളിലെ നികുതിയായ വാറ്റ് എന്നിവയെല്ലാം ഇനി ജി.എസ്.ടിക്ക് കീഴിൽ വരും. നാല് തരത്തിലുള്ള നികുതി നിരക്കുകളാണ് ജി.എസ്.ടിയിൽ നിലവിൽ ശിപാർശ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.