Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസെക്ഷൻ-7 വഴി...

സെക്ഷൻ-7 വഴി ആർ.ബി.​െഎയെയും കേന്ദ്രം നോട്ടമിടുന്നു

text_fields
bookmark_border
arun-jaitily-narendra-modi
cancel

സ്വ​ത​ന്ത്ര്യാധികാരമുള്ള റിസർവ്​ ബാങ്കിൽ മു​​െമ്പങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ്​ ഉണ്ടായിട്ടുള്ളത്​. നിലവിലെ ആർ.ബി.​െഎ ഗവർണർ ഉൗർജിത്​ പ​േട്ടൽ രാജിക്കൊരുങ്ങുന്നതായാണ്​ വാർത്തകൾ. ആർ.ബി.​െഎയുടെ സ്വതന്ത്ര്യാധികാരത്തിന്​ മേൽ കേന്ദ്രസർക്കാർ നടത്തുന്ന കടന്നു കയറ്റത്തിനെതിരെ ഡെപ്യുട്ടി ഗവർണർ നേരത്തെ തന്നെ രംഗത്തെത്തിയിരിന്നു. എന്നാൽ, ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം പെ​രു​കു​ന്ന​തി​ൽ റി​സ​ർ​വ്​ ബാ​ങ്കി​നു പ​ങ്കു​ണ്ടെ​ന്ന ആരോപണം ഉയർത്തിയാണ്​ ഡെപ്യൂട്ടി ഗവർണറുടെ പ്രസ്​താവന ധനമന്ത്രി ജെയ്​റ്റ്​ലി നേരിട്ടത്​. ആർ.ബി.​െഎയുടെ അധികാരത്തിന്​ മേൽ കടന്നുകയറ്റം നടത്താനായി ആർ.ബി.​െഎ ആക്​ടിലെ സെക്ഷൻ 7നെ ഉപയോഗപ്പെടുത്താനാണ്​ കേന്ദ്രസർക്കാറി​​െൻറ ശ്രമം.

സെക്ഷൻ 7
ആർ.ബി.​െഎയുടെ തീരുമാനങ്ങളിൽ കേന്ദ്രസർക്കാറിന്​ ഇടപെടാൻ സഹായിക്കുന്നതാണ്​ ആർ.​ബി.​െഎ ആക്​ടിലെ സെക്ഷൻ 7. പൊതുജനതാൽപര്യ മുൻനിർത്തിയുള്ള കാര്യങ്ങളിൽ സർക്കാറി​​െൻറ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച്​ തീരുമാനമെടുക്കാൻ ആർ.ബി.​െഎയെ നിർബന്ധിതമാക്കുന്ന വകുപ്പാണിത്​.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതുവരെ ആർ.ബി.​െഎ ആക്​ടിലെ സെക്ഷൻ ഏഴ്​ മുൻ സർക്കാറുകൾ ഉപയോഗിച്ചിട്ടില്ല. 1991ൽ നിർണായകമായ സാമ്പത്തിക മാറ്റങ്ങൾ രാജ്യത്ത്​ നടപ്പിലാക്കിയപ്പോഴും 2008ൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും സെക്ഷൻ ഏഴ്​ ഉപയോഗിച്ച്​ ആർ.ബി.​െഎയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അന്ന്​ ഭരിച്ചവരൊന്നും തയറായിട്ടില്ലെന്നത്​ ശ്ര​ദ്ധേയമാണ്​.

പുതിയ നീക്കത്തിന്​ പിന്നിൽ

ബാങ്കുകൾക്ക്​ വായ്​പ നൽകാൻ കൂടുതൽ സ്വതന്ത്ര്യം അനുവദിക്കണമെന്നാണ്​ കേന്ദ്രസർക്കാർ ആവശ്യം. അത് ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക്​ ഗുണകരമാവുമെന്നാണ്​ വിലയിരുത്തൽ. പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക്​ തീരുമാനം ആശ്വാസം പകരുമെന്നാണ്​ സർക്കാർ കരുതുന്നത്​. അതേസമയം, കിട്ടാകടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാൻ കടുത്ത നടപടികളുമായി മുന്നോട്ട്​ പോവുകയാണ്​ ആർ.ബി.​െഎ. വായ്​പ നൽകുന്നതിൽ ബാങ്കുകൾക്ക്​ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചാൽ അത്​ ആർ.ബി.​െഎ നടപടികളെ ദുർബലമാക്കുമെന്നാണ്​ കേന്ദ്രബാങ്കി​​െൻറ വാദം.

ലിക്വുഡിറ്റി കൂട്ടാൻ ബാങ്കിങ്​ ഇതര ധനകാര്യസ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന്​ മേൽ ശക്​തമായ സമ്മർദം ചെലുത്തുന്നുണ്ട്​. ഇതിന്​ ആർ.ബി.​െഎ അനുകൂലമല്ലെന്നാണ്​ സൂചന. ഇതും ആർ.ബി.​െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പ്രശ്​നങ്ങൾക്ക്​ കാരണമാവു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbimalayalam newsSection 7RBI act
News Summary - Union government on section 7 of rbi act-Business news
Next Story