ഇറാഖിലെ യു.എസ് വ്യോമാക്രമണം: ഇന്ത്യൻ സമ്പദ്വ്യവസ്ഥക്കും കനത്ത തിരിച്ചടി
text_fieldsന്യൂഡൽഹി: ഇറാൻ സൈനിക കമാൻഡറെ യു.എസ് വ്യോമാക്രമണത്തിൽ വധിച്ച സംഭവം ഇന്ത്യൻ സമ്പദ്വ്യവസ്ഥക്കും കനത്ത തിരിച ്ചടിയുണ്ടാക്കും. എണ്ണവില വർധനവ് മൂലം ഇന്ത്യയിൽ പണപ്പെരുപ്പം ഉയരുന്നതിന് ഇത് കാരണമാകും.
ആക്രമണത്തെ സംബ ന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ക്രൂഡ്ഓയിൽ വില ബാരലിന് 3 ഡോളറാണ് വർധിച്ചത്. 69.16 ഡേ ാളറാണ് ക്രൂഡ്ഓയിലെൻറ ഇന്നത്തെ വില. സൗദി ആരാംകോ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് എണ്ണവില ഇത്രയും ഉയരുന്നത്.
കടുത്ത പ്രതിസന്ധിക്കിടയിലും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വലിയ രീതിയിൽ ഉയരാത്തത് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ആശ്വാസം നൽകിയിരുന്നു. 2011-12 വർഷത്തിൽ 100 ഡോളർ ഉണ്ടായിരുന്ന ക്രൂഡോയിൽ വില 2015-16 വർഷത്തിൽ 50 ഡോളറിലേക്ക് താഴ്ന്നിരുന്നു. 2016-17ൽ 56 ഡോളറായിരുന്നു എണ്ണവില. ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ എണ്ണവില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത. ഇത് ഇന്ത്യക്കുണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല.
എണ്ണവില 100 ഡോളറിന് മുകളിലെത്തിയപ്പോൾ രാജ്യത്തെ പണപ്പെരുപ്പം വൻ തോതിൽ ഉയർന്നിരുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ വില വർധനവാണ് പണപ്പെരുപ്പം ഉയരാൻ കാരണം. വീണ്ടും അതേസാഹചര്യം ആവർത്തിക്കുമെന്നാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ പ്രധാന ആശങ്ക.
എണ്ണവില ഉയരുന്നത് ഇന്ത്യയുടെ ധനകമ്മി കൂടാനും ഇടയാക്കും. 80 ശതമാനം ക്രൂഡോയിൽ ഉൽപന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇറക്കുമതി ചെലവ് കൂടുന്നതോടെ ധനകമ്മി ഉയരും. എണ്ണവില ഉയർന്നതിന് പിന്നാലെ രൂപയുടെ വിനിമയ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.