Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2016 1:13 PM GMT Updated On
date_range 8 Dec 2016 2:57 PM GMT2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ചുമത്തിയിരുന്ന സേവന നികുതി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ചുമത്തിയ നികുതിയാണ് ഒഴിവാക്കിയത്. പണരഹിത സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് നിലവിൽ 15 ശതമാനം സേവന നികുതിയാണ് കേന്ദ്രസർക്കാർ ചുമത്തിയിരുന്നത്. നികുതി നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഉപഭോക്താക്കൾ വലിയ താൽപര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സേവന നികുതി ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story