ആറ് ഫണ്ടുകൾ പിൻവലിച്ച് ഫ്രാങ്ക്ലിൻ; നിക്ഷേപകരുടെ 26,000 കോടിയിൽ ആശങ്ക
text_fieldsമുംബൈ: ആറ് ഡെബ്റ്റ് മ്യൂച്ചൽ ഫണ്ട് സ്കീമുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫ്രാങ്ക്ലിൻ ടെംപ്റ്റൻ. ഏപ്ര ിൽ 23 മുതൽ ഇൗ സ്കീമുകളിൽ നിേക്ഷപിക്കാനാവില്ലെന്ന് ഫ്രാങ്ക്ലിൻ അറിയിച്ചു. അടുത്തെങ്ങും ഒാഹരി വിപണി തിരിച് ച് കയറില്ലെന്ന് സൂചനയെ തുടർന്നാണ് കമ്പനിയുടെ നടപടി.
ഫ്രാങ്ക്ലിൻ ഇന്ത്യ ലോ ഡ്യുറേഷൻ ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഡൈനാമിക് അക്യുറൽ ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ െക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഷോർട്ട് ഇൻകം പ്ലാൻ, ഫ്രാങ്ക്ലിൻ ഇന്ത്യ അൾട്രാ ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഇൻകം ഒാപ്പർച്യൂണിറ്റി ഫണ്ട് എന്നിവയാണ് പിൻവലിച്ചത്. ഏകദേശം 26,000 കോടി ഇൗ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
ബാങ്ക് ഡെപ്പോസിറ്റിനേക്കാളും ആദായം ലഭിക്കുമെന്നതിനാൽ കോർപ്പറേറ്റ്, റീടെയിൽ നിക്ഷേപകർ അവരുടെ പണം ഡെബ്റ്റ് ഫണ്ടുകളിലാണ് സൂക്ഷിക്കാറ്. മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ ഡെബ്റ്റ് ഫണ്ടുകൾ നികുതിയിളവും നൽകും. ഫണ്ടുകൾ പിൻവലിക്കുന്നതോടെ നിക്ഷേപകർക്ക് ഇനി നിക്ഷേപിക്കാൻ സാധിക്കില്ല.
അതേസമയം, ഇപ്പോൾ നിക്ഷേപിച്ചവർക്ക് എപ്പോൾ പണം തിരിച്ചു നൽകുമെന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തത് ആശങ്കയാവുന്നുണ്ട്. ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ട് വിപണിയിലും ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.